Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണസമിതിയും വി.സിയും...

ഭരണസമിതിയും വി.സിയും രണ്ടു വഴിക്ക്​; കലാമണ്ഡലത്തിൽ കലാപ മുദ്രകൾ

text_fields
bookmark_border
തൃശൂർ: ഇടത് സർക്കാർ അധികാരമേറ്റ് ഒന്നര വർഷമായിട്ടും സ്ഥിരം വൈസ് ചാൻസലറെ നിയമിക്കാത്ത കലാമണ്ഡലം കൽപിത സർവകലാശാലയിൽ പകരം നിയോഗിക്കപ്പെട്ട സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജും ഭരണസമിതി അംഗങ്ങളും രണ്ടുവഴിക്ക്. 5,000 രൂപക്ക് മുകളിൽ ചെലവു വരുന്ന ഒാരോ കാര്യത്തിനും വി.സിയുടെ അനുമതി വേണമെന്നിരിക്കെ, കലാമണ്ഡലത്തിലേക്ക് അപൂർവമായി മാത്രം കടന്നു വരുന്ന വി.സിയെത്തേടി ഫയലുകൾ പോകുകയാണ്. പല കാര്യങ്ങളിലും അനുമതി നൽകാൻ വി.സി സംശയിക്കുേമ്പാൾ സ്ഥാപനത്തി​െൻറ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാൻ ഭരണസമിതിയംഗങ്ങൾ തന്നെ രംഗത്തിറങ്ങി. എങ്കിലും, പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ ഇതുവരെ വഴി കണ്ടെത്തിയിട്ടില്ല. മുൻ സർക്കാറി​െൻറ കാലത്തും സാംസ്കാരിക സെക്രട്ടറിയായിരുന്ന റാണി ആ നിലക്ക് ആറ് വർഷത്തിലധികമായി കലാമണ്ഡലം ഭരണസമിതിയിലുണ്ട്. എന്നാൽ, അടുത്ത കാലത്താണ് അവർ ആദ്യമായി സ്ഥാപനത്തിൽ കാലെടുത്തു കുത്തിയത്. അന്ന് ജീവനക്കാരും മറ്റും പരാതികളുമായി പ്രവഹിച്ചു. താൻ പെങ്കടുത്ത ഒരു ചടങ്ങിൽ ജീവനക്കാരുടെയും മറ്റും തണുപ്പൻ പ്രതികരണത്തിൽ വി.സി അസംതൃപ്തയായെന്നും പറയുന്നു. അതോടെ, വീണ്ടും ഇൗ വഴിക്ക് വരാതായി. സംഘടനാ നേതാവ് കൂടിയായ ൈപ്രവറ്റ് സെക്രട്ടറി മുഖേനയാണ് കാര്യങ്ങൾ നടത്തുന്നത്. 25 ദിവസത്തിനകം പുതിയ വി.സിയെ നിയമിക്കുമെന്ന് പറഞ്ഞാണ് മൂന്നുമാസം മുമ്പ് സാംസ്കാരിക സെക്രട്ടറിക്ക് സർക്കാർ ചുമതല നൽകിയത്. ഒന്നും നടന്നില്ല. നേരത്തെ വി.സിയുടെ ചുമതല വഹിച്ചിരുന്ന പി.എൻ. സുരേഷി​െൻറ കാലത്തെ ക്രമക്കേട് ആരോപിച്ച് ഹൈകോടതിയിൽ നിലനിൽക്കുന്ന കേസാണ് ഇപ്പോഴത്തെ തടസ്സം. കേസിൽ ചാൻസലറായ ഗവർണറാണ് ഒന്നാം എതിർകക്ഷി. കേസ് അവസാനിപ്പിച്ച് പുതിയ വി.സിയെ കണ്ടെത്താനുള്ള നടപടി തുടങ്ങണമെന്ന് ഗവർണറും സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്. അതിലും നിവൃത്തിയുണ്ടാക്കാൻ സാംസ്കാരിക വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതിനിടക്ക് ഭരണസമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള വികസന, സ്റ്റാഫ് കമ്മിറ്റികൾ ചില തീരുമാനങ്ങളുമായി മുന്നോട്ടു പോയി. മൂന്നുകോടി രൂപ ചെലവിൽ മെസ് ഹാളും രണ്ട് കോടി ചെലവിട്ട് ജീവനക്കാർക്ക് ഫ്ലാറ്റ് സമുച്ചയവും നിർമിക്കാനുള്ള ശ്രമം തുടങ്ങി. കാമ്പസ് വികസനത്തിന് പുതിയ സ്ഥലം കണ്ടെത്താനുള്ള ഫയൽ വി.സി ആദ്യം പിടിച്ചുവെച്ചിരുന്നു. സർക്കാർ തലത്തിൽ ഇടപെട്ടാണ് അതിന് മോചനമായത്. ജീവനക്കാരുടെ ജോലി വിഭജനവും ആദ്യ ഘട്ടത്തിൽ തടഞ്ഞു. അതോടെ രണ്ട് മാസത്തോളം ഒാഫിസ് പ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് ചില ധാരണകളുണ്ടാക്കിയാണ് മുന്നോട്ടു പോയത്. കൃത്യമായി ഭരണസമിതി യോഗം പോലും ചേരാനാവാതെ തപ്പിത്തടയുകയാണ് ഇൗ കൽപിത സർവകലാശാല.
Show Full Article
TAGS:LOCAL NEWS 
Next Story