Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉയിർപ്പ്​...

'ഉയിർപ്പ്​' കലായാത്രക്ക്​ വൻ വരവേൽപ്​

text_fields
bookmark_border
ഇരിങ്ങാലക്കുട: മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തി​െൻറയും കാവലാളാവുക, വൈവിധ്യപൂർണമായ വായനയുടെ സംസ്കാരം സംരക്ഷിക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തി ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച 'ഉയിർപ്പ്' സാംസ്കാരിക യാത്രക്ക് കിഴുത്താനിയിൽ സാംസ്കാരിക പ്രവർത്തകർ വരവേൽപ് നൽകി. സ്വീകരണ സമ്മേളനം പ്രഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ മുരളി പെരുനെല്ലി എം.എൽ.എയെ പ്രവർത്തകർ പൂവും പുസ്തകവും നൽകി സ്വീകരിച്ചു. പ്രഫ. സി.ജെ. ശിവശങ്കരൻ, പ്രഫ. മാമ്പുഴ കുമാരൻ, കെ.വി. രാമനാഥൻ, ശാന്തകുമാരി കാനാട്ട്, മുൻകാല ലൈബ്രറി പ്രവർത്തക ഭാരതി എന്നിവരെ വീടുകളിൽ ചെന്നും പ്രഫ. സാവിത്രി ലക്ഷ്മണൻ, വി.കെ. ലക്ഷ്മണൻ നായർ, പ്രതാപ് സിങ്, പി.കെ. ഭരതൻ, ബാലകൃഷ്ണൻ അഞ്ചത്ത്, വി.എസ്. വസന്തൻ, വി.ടി. രാധാലക്ഷ്മി, ഉണ്ണികൃഷ്ണൻ കിഴുത്താനി, വി.വി. തിലകൻ, കാളിദാസൻ എന്നിവരെ വേദിയിലും ആദരിച്ചു. ഖാദർ പേട്ടപ്പാടം, ടി. പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story