Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൻകിടക്കാർ നേരിട്ട്​...

വൻകിടക്കാർ നേരിട്ട്​ സംഭരിക്കുന്നു; കേരളത്തിലേക്ക് പച്ചക്കറി വരവ് കുറഞ്ഞു

text_fields
bookmark_border
തൃശൂർ: തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ വിളയുന്ന പച്ചക്കറി സാധാരണ മാർക്കറ്റുകളിൽ എത്തുന്നത് തടഞ്ഞ് വൻകിട വ്യാപാര ശൃംഖലകൾ സ്വന്തമാക്കുന്നു. ഇതോടെ കേരളത്തിലെ മാർക്കറ്റുകളിൽ എത്തുന്ന പച്ചക്കറി വരവ് കുറഞ്ഞു. തമിഴ്നാട്ടിലും കർണാടകത്തിലുമുള്ള വ്യാപാരികളിൽനിന്നാണ് കേരളത്തിലെ മാർക്കറ്റുകളിലേക്ക് പച്ചക്കറി സാധാരണ എത്തിക്കുന്നത്. തങ്ങളുടെ സൂപ്പർ മാർക്കറ്റുകളിലേക്കായി ഫ്യൂച്ചര്‍, റിലയന്‍സ് ഗ്രൂപ്പുകളാണ് ഇൗ സംസ്ഥാനങ്ങളിലെ തോട്ടങ്ങളിൽ എത്തി പച്ചക്കറി വാങ്ങുന്നതെന്ന് കേരളത്തിലെ വ്യാപാരികൾ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വിപുലമായ വിപണന ശൃംഖലക്കു പുറമെ മംഗലാപുരം, വിശാഖപട്ടണം എന്നിവിടങ്ങളിലെ വെയര്‍ ഹൗസുകളിലും കേടുവരാതെ ദിവസങ്ങളോളം പച്ചക്കറി സൂക്ഷിക്കാനുള്ള സംവിധാനം ഇൗ ഗ്രൂപ്പുകൾക്കുണ്ട്. മോര്‍, റിലയന്‍സ് ഫ്രഷ്, ഹൈപ്പര്‍ സിറ്റി, പാന്തലൂണ്‍ എന്നിവയുടെ ഹൈപ്പര്‍ മാളുകളില്‍ ലക്ഷക്കണക്കിന് ടണ്‍ പച്ചക്കറിയാണ് എത്തുന്നത്. ഇൗ ഭീമന്മാരുടെ ഇടപെടലോടെ തമിഴ്നാട്ടിലെ പൊള്ളാച്ചി, ഒട്ടന്‍ഛത്രം, ഉദുമല്‍പേട്ട്, ഗോവിന്ദാപുരം, മീനാക്ഷിപുരം, വേലന്താവളം തുടങ്ങി വന്‍കിട പച്ചക്കറി മാര്‍ക്കറ്റുകളിലും വ്യാപാരം കുറഞ്ഞു. ഇവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പച്ചക്കറി വരുന്നത്. ഇവിടേക്കുള്ള വരവ് കുറഞ്ഞതാണ് ഓണത്തിന് ശേഷവും വില കുറയാത്തതിന് കാരണമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഫ്രീസർ സംവിധാനമുള്ള കണ്ടെയ്നറുകളിലാണ് വൻകിടക്കാർ പച്ചക്കറി സംഭരിക്കുന്നത്. ഇത് ചെറുകിട വ്യാപാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്. കർഷകന് സാമാന്യം ഭേദപ്പെട്ട വില നൽകി സംഭരിക്കുന്ന പച്ചക്കറി വന്‍വിലക്ക് വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ തന്ത്രത്തിന് മുന്നില്‍ ചില്ലറ വിൽപനക്കാര്‍ക്ക് പിടിച്ചു നിൽക്കാനാവുന്നില്ല. എന്നാൽ, പച്ചക്കറിയുടെ വരവ് കുറഞ്ഞത് നാട്ടിലെ കർഷകർക്ക് ഗുണമായിട്ടുണ്ട്. ഉൽപന്നങ്ങൾക്ക് മാന്യമായ വില കിട്ടുന്നുണ്ടെന്ന് കൊടകര മറ്റത്തൂരിലെ വാഴ കർഷകർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story