Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജയദശമി, വിദ്യാരംഭ...

വിജയദശമി, വിദ്യാരംഭ ദിന മഹോത്സവം

text_fields
bookmark_border
മുല്ലശ്ശേരി: സുവ്രതൻ ഗുരുക്കളുടെ നേതൃത്വത്തിൽ മുല്ലശ്ശേരി വേദ കളരി പാഠശാലയിൽ വിജയദശമി, വിദ്യാരംഭ ദിനം കലാ-സാംസ്കാരിക മഹോത്സവമായി ആഘോഷിക്കും. ശനിയാഴ്ച 8.30ന് ജാതിമത ഭേദമന്യേ എഴുത്തിനിരുത്തൽ ആരംഭിക്കും. 2.30 ന് സാംസ്കാരിക സദസ്സ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ അധ്യക്ഷത വഹിക്കും. മുതുവട്ടൂർ മഹല്ല് ഖതീബ് സുലൈമാൻ, മുല്ലശ്ശേരി നല്ല ഇടയൻ ദേവാലയ വികാരി ഫാ. ആൽബിൻ പാറയിൽ, പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം 'പ്രബുദ്ധ കേരളം' പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ, റിട്ട.ഡിവൈ.എസ്.പി സുരേഷ് കുമാർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. തൃശൂർ ബ്രഹ്മസ്വം മഠം ഋഗ്വേദി പൂങ്ങാട്ടുമന മാധവൻ നമ്പൂതിരി, ഭാരതീയ വിചാര കേന്ദ്രം മധ്യമേഖല സെക്രട്ടറി ഷാജി വരവൂർ, ബോധിധർമ മാർഷൽ ആർട്ട്സ് ഡയറക്ടർ മനോജ്, വാൾപയറ്റ് നാഷനൽ ചാമ്പ്യൻ മാസ്റ്റർ സ്മിത്ത്, ഓട്ടന്തുള്ളൽ കലാകാരൻ സബ് ഇൻസ്പക്ടർ ഗോപിനാഥ് മണലൂർ എന്നിവരെ ആദരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story