Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുല്ലശ്ശേരി ഉപജില്ല...

മുല്ലശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം

text_fields
bookmark_border
പാവറട്ടി: മുല്ലശ്ശേരി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 28, നവംബർ ഒന്ന്, രണ്ട് തീയതികളിൽ പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, അറബി സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നീ വിഭാഗങ്ങളിലായി 1500 വിദ്യാർഥികൾ മാറ്റുരക്കും. ഒക്ടോബർ 28നാണ് രചനാ മത്സരങ്ങൾ. വിപുലമായ സംഘാടക സമിതിക്ക് രൂപംനൽകി. പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഫൈസൽ സ്വാഗതം പറഞ്ഞു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി എ.ഇ.ഒ എം.കെ. പ്രേംകുമാർ കലോത്സവം വിശദീകരിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, അംഗങ്ങളായ റസിയ ഇബ്രാഹീം, അഷ്റഫ് തങ്ങൾ, എൻ.കെ. വിമല, ഗ്രേസി ജേക്കബ്, മിനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ സാദത്ത്, ഷാജഹാൻ അമ്പലത്ത് വീട്ടിൽ, രത്നവല്ലി, ഹയർ സെക്കൻഡറി ജില്ല കോഒാഡിനേറ്റർ വി.എം. കരീം, മുല്ലശ്ശേരി ബി.പി.ഒ കെ.എം. രണദിവെ, പി.ടി.എ പ്രസിഡൻറ് എ.ടി. അബ്ദുൽ മജീദ്, ഐഷ ഇഖ്ബാൽ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ജെയ്സൺ എന്നിവർ സംസാരിച്ചു. അധ്യാപക കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ സി. രാധാകൃഷ്ണൻ ബജറ്റ് അവതരിപ്പിച്ചു. അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ടി.സി. സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story