Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുവുള്ളക്കാവിൽ...

തിരുവുള്ളക്കാവിൽ കൈകൊട്ടിക്കളി മഹോത്സവം

text_fields
bookmark_border
ചേർപ്പ്: തിരുവുള്ളക്കാവ് ധർമശാസ്ത ക്ഷേത്രത്തിൽ മഹാനവമി ദിവസം രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ കൈകൊട്ടിക്കളി സംഘങ്ങളും തിരുവാതിരക്കളി സംഘങ്ങളും കളികൾ അവതരിപ്പിച്ചു. രാവിലെ ഏഴിന് ആരംഭിച്ച കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നിവ വൈകീട്ട് 4.30 വരെ തുടർന്നു. തുടർന്ന് മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ എന്നിവയുണ്ടായി. ഏഴിനുേശഷം പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി. വൈകീട്ട് വിവിധ കാവടി സംഘങ്ങളുടെ നേതൃത്വത്തിൽ പുറപ്പെട്ട കാവടിയാട്ടങ്ങൾ രാത്രിയിൽ ക്ഷേത്രത്തിലെത്തി. പെരുമ്പിള്ളിശ്ശേരി യുവജന സംഘം കാവടി സമാജം, ശ്രീധർമശാസ്ത കാവടി സംഘം മര്യാദമൂല, പൂച്ചിന്നിപ്പാടം ബലരാമ കാവടി സമാജം എന്നീ സംഘങ്ങൾ കാവടിയാട്ടത്തിൽ പെങ്കടുത്തു. അനുസ്മരണ സമ്മേളനം മുള്ളൂർക്കര: സി.എച്ച്. മുഹമ്മദ് കോയയുടെ ചരമദിനത്തോടനുബന്ധിച്ച് മുള്ളൂർക്കര സി.എച്ച് സ​െൻറർ ആൻഡ് ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. മുള്ളൂർക്കരയിൽ സി.എച്ച് സ​െൻറർ നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപനം അദ്ദേഹം നിർവഹിച്ചു. ചെയർമാൻ എം.പി. കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.എ. മുഇൗനുദ്ദീൻ, കെ.എ. മുഹമ്മദ് കുട്ടി, പി.എ. അബ്ദുസ്സലാം, പി.എം. അലി, ടി.എസ്. മുഹമ്മദ്, റംശാദ് പള്ളം, കെ.കെ. മുഹമ്മദ്കുട്ടി, കെ.പി. ഹംസ, പി.എ. സുലൈമാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story