Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൻചിറ പഞ്ചായത്ത്...

പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ്​ ​ െതരഞ്ഞെടുപ്പ് അഞ്ചിന്

text_fields
bookmark_border
മാള: പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിന് 11ന് നടത്തും. ഇത് മൂന്നാം തവണയാണ് ഇവിടെ പ്രസിഡൻറ് െതരഞ്ഞെടുപ്പ് നടത്തുന്നത്. നേരത്തേ രണ്ട് പ്രസിഡൻറുമാരെയും അവിശ്വാസത്തിൽ പുറത്താക്കിയിരുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് ഏഴുവീതം അംഗങ്ങളാണുള്ളത്. ബി.ജെ.പി ഒരു സീറ്റിലും. ഇവരുടെ പിന്തുണ ഇരു മുന്നണികളും തള്ളിയിരുന്നു. മൂന്ന് വീതം സീറ്റുകളുള്ള സി.പി.എമ്മും സി.പി.ഐയും ഇവിടെ സ്വരച്ചേർച്ചയിലല്ല. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ ഇവർ ഇരുപക്ഷമായത് നേതൃത്വത്തെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പുത്തൻചിറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സി.പി.എം, സി.പി.ഐ അണികൾ ഏറ്റുമുട്ടിയിരുന്നു. സി.പി.ഐയുടെ നിരവധി പ്രവർത്തകർക്ക് മർദനമേറ്റു. എന്നാൽ, അത് സി.പി.എം നിഷേധിച്ചു. കൺവെൻഷൻ അലങ്കോലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിരുന്നു. ജനകീയ കമ്യൂണിസ്റ്റ് മൂവ്‌മ​െൻറ് (ജെ.സി.എം) പാര്‍ട്ടി സ്ഥാപകൻ കെ.വി. സുജിത് ലാലുമായുള്ള സി.പി.ഐ ബാന്ധവമാണ് സി.പി.എമ്മിനെ ചൊടിപ്പിക്കുന്നത്. പുത്തന്‍ചിറ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുജിത് ലാല്‍ നേതൃത്വം നല്‍കിയിരുന്ന ജെ.സി.എം പാര്‍ട്ടി പിരിച്ചുവിട്ടിരുന്നു. തുടർന്ന് നൂറോളം വരുന്ന പ്രവർത്തകർ സി.പി.ഐയില്‍ ചേർന്നു. സി.പി.എം പ്രതിനിധിയായി പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡൻറായ ആളാണ് സുജിത് ലാല്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുജിത് ലാല്‍ വിജയിച്ചു. പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ച സുജിത് ലാലിനെ സി.പി.ഐയില്‍ സ്വീകരിച്ചത് സി.പി.എമ്മുമായി ആലോചിക്കാതെയാണ്. അതോടെ പുത്തന്‍ചിറയിലെ എല്‍.ഡി.എഫ് നേതൃത്വം വെട്ടിലായി. അതേസമയം, ഇവർ ബി.ജെ.പിയിൽ ചേരാതിരിക്കാനാണ് ശ്രമിച്ചതെന്നാണ് സി.പി.ഐയുടെ വിശദീകരണം. അവിശ്വാസ പ്രമേയത്തിലൂടെയാണ് ഇദ്ദേഹം പുറത്തായത്. അഞ്ചിന് നടക്കുന്ന െതരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനാർഥി ആരെന്ന് വ്യക്തമായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story