Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോളിഡാരിറ്റി ചര്‍ച്ച...

സോളിഡാരിറ്റി ചര്‍ച്ച സംഗമം ഇന്ന്

text_fields
bookmark_border
സോളിഡാരിറ്റി ചര്‍ച്ച സംഗമം ഇന്ന് കോഴിക്കോട്: സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തിൽ 'തീവ്രവാദം, ഭീകരാക്രമണം: ഗുണഭോക്താക്കള്‍ ആര്? ' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ച സംഗമം ശനിയാഴ്ച എറണാകുളം ബാര്‍കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുംബൈ ഭീകരാക്രമണ കേസില്‍ അറസ്റ്റിലായി നീണ്ട ഒമ്പത് വര്‍ഷം അന്യായ തടവില്‍ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയ അബ്ദുല്‍ വാഹിദ് ശൈഖ് മുഖ്യാഥിതിയാകും. ഇന്ത്യയിലെ ഭീകരാക്രമണ കേസുകളുടെ പിന്നാമ്പുറങ്ങള്‍ ചര്‍ച്ചയാകുന്ന ബേ ഗുണാഹ് ഖൈദി (നിരപരാധിയായ തടവുകാരന്‍) എന്ന പുസ്തകത്തി​െൻറ രചയിതാവ് കൂടിയാണ് വാഹിദ് ശൈഖ്. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ, ഡോ. സെബാസ്റ്റ്യൻ പോള്‍, ഡോ. ആസാദ്, ഡോ. അജയ് ശേഖര്‍, കെ.പി. സേതുനാഥ്, കെ.കെ. സുഹൈല്‍, പി.എം. സ്വാലിഹ് എന്നിവര്‍ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story