Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീസിൽസ്​, റുബെല്ല...

മീസിൽസ്​, റുബെല്ല കുത്തിവെപ്പ്​: ജില്ലതല ഉദ്ഘാടനം മൂന്നിന് മണത്തലയിൽ

text_fields
bookmark_border
തൃശൂർ: മീസിൽസ്-, റുബെല്ല പ്രതിരോധ കുത്തിവെപ്പി​െൻറ ജില്ലാതല ഉദ്ഘാടനം ചാവക്കാട് മണത്തല ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ മൂന്നിന് രാവിലെ 11ന് സി.എൻ. ജയദേവൻ എം.പി നിർവഹിക്കും. എ.വി. അബ്ദുൽഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഒമ്പത് മാസം മുതൽ 15 വയസ്സ് വരെയുള്ള ജില്ലയിലെ 6.6 ലക്ഷം പേർക്ക് കുത്തിവെപ്പ് നൽകുമെന്ന് ഡി.എം.ഒ ഡോ. കെ. സുഹിത വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1403 സ്കൂളുകൾ, 3016 അംഗൻവാടികൾ, 606 ആശുപത്രികൾ, 1099 മറ്റ് കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 6453 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നൽകുക. ആദ്യ രണ്ടാഴ്ചകളിൽ സ്കൂളുകളിലും അടുത്ത രണ്ടാഴ്ചകളിൽ അംഗൻവാടികൾ ഉൾപ്പെടെ മറ്റ് കേന്ദ്രങ്ങളിലും കുട്ടികൾക്ക് കുത്തിവെപ്പ് നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story