Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭിന്നശേഷിക്കാരു​െട...

ഭിന്നശേഷിക്കാരു​െട ജോലി സംവരണം​: ഫയൽ നീങ്ങി

text_fields
bookmark_border
തൃശൂർ: ഭിന്നശേഷിക്കാരുടെ ജോലി സംവരണ വിഷയത്തിൽ ധനവകുപ്പിൽ ഉടക്കിയ ഫയൽ തിരക്കിട്ട് നീങ്ങി. ഒഴിവുകളില്ലെന്നും സൂപ്പർ ന്യൂമററിയായി തസ്തിക അനുവദിക്കാമെന്നും പറഞ്ഞിരുന്ന റവന്യൂ വകുപ്പി​െൻറ നിർദേശം തിരുത്തിയാണ് ധനവകുപ്പ് ഫയൽ മുഖ്യമന്ത്രിക്ക് അയച്ചത്. പുതിയ ആറ് റവന്യൂ ഡിവിഷനൽ ഓഫിസുകൾ അനുവദിക്കുന്നതിനാൽ ഇവിടങ്ങളിലേക്ക് നിയമനം നടത്താമെന്നും സൂപ്പർ ന്യൂമററി നിയമനം വേണ്ടെന്നുമാണ് ധനവകുപ്പ് ഫയലിൽ കുറിച്ചിരിക്കുന്നത്. ഒരു മാസത്തിനകം നിയമനത്തിൽ തീരുമാനമെടുത്ത് പി.എസ്.സി റിപ്പോർട്ട് ചെയ്യണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (കെ.എ.ടി) വിധിയും ഹൈകോടതി നിർദേശവും സമയപരിധിയും ലംഘിച്ച് ഒരു മാസമായി ധനവകുപ്പിൽ പരിശോധനയില്ലാതെ ഫയൽ 'വിശ്രമിക്കുന്നത്' ഇക്കഴിഞ്ഞ 20ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. അതോടെയാണ് സാങ്കേതിക കാരണങ്ങളിൽ കുരുങ്ങിയ ഫയൽ തിരക്കിട്ട് നീങ്ങിയത്. സുപ്രീംകോടതി നിര്‍ദേശിച്ച ഒന്ന്, 34, 67 ക്രമത്തിലുള്ള ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ആദ്യം ഒഴിവില്ലെന്ന് അറിയിച്ച സാമൂഹിക നീതി വകുപ്പ് പിന്നീട് അത് തിരുത്തി സൂപ്പർ ന്യൂമററിയായി തസ്തിക അനുവദിക്കാമെന്ന് കോടതിയെ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് അർഹമായ നിയമനം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം എത്തിയപ്പോഴും ഒഴിവില്ലെന്ന വാദമാണ് റവന്യൂ വകുപ്പ് ഉയർത്തിയത്. ഫയൽ ലഭിച്ച മുഖ്യമന്ത്രി കടുത്ത വിമർശനത്തോടെ തീരുമാനമെടുക്കാൻ നിർദേശിച്ചതോടെ മൂന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും തുടർ കാര്യങ്ങളിൽ ഉഴപ്പി. പിന്നീട് ഡെപ്യൂട്ടി കലക്ടര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥിയും തൃശൂര്‍ സ്വദേശിയുമായ കെ. മധു നല്‍കിയ ഹരജിയിൽ സൂപ്പർ ന്യൂമററിയായി നിയമനം നൽകാമെന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് കോടതിയിൽ അറിയിച്ചു. സെപ്റ്റംബർ എട്ടിനകം ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്ത് റിപ്പോർട്ട് ചെയ്യണമെന്ന് പി.എസ്.സിക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഫയൽ ധനവകുപ്പിൽ എത്തിയപ്പോൾ കൂടുതൽ പരിശോധന വേണമെന്നും സംശയം ദൂരീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞ് പിടിച്ചുവെച്ചു. ഇതിനിെട ഓണാവധിയും മറ്റുമായി അനക്കമറ്റു. ഇൗ ഘട്ടത്തിലാണ് മുഖ്യമന്ത്രി വീണ്ടും ഇടപെട്ടത്. സംസ്ഥാനത്ത് ആറ് റവന്യൂ ഡിവിഷനൽ ഓഫിസുകൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ധനവകുപ്പി​െൻറ കുറിപ്പോടെ എത്തിയ ഫയൽ ഇനി മന്ത്രിസഭ യോഗം പരിഗണിക്കേണ്ടതുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story