Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്​...

റോഡ്​ നന്നാക്കിയില്ലെങ്കിൽ മന്ത്രിമാരെ വഴിയിൽ തടയും ^ ടി.എന്‍. പ്രതാപൻ

text_fields
bookmark_border
റോഡ് നന്നാക്കിയില്ലെങ്കിൽ മന്ത്രിമാരെ വഴിയിൽ തടയും - ടി.എന്‍. പ്രതാപൻ തൃശൂര്‍: ജില്ലയിലെ റോഡുകള്‍ ഒക്ടോബര്‍ 15നകം ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ മന്ത്രിമാരെ വഴിതടയുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍. റോഡുകളോട് ജില്ലയിലെ മന്ത്രിമാര്‍ പുലര്‍ത്തുന്ന അവഗണനക്കെതിരെ മന്ത്രി വി.എസ്. സുനില്‍കുമാറി​െൻറ ഓഫിസിലേക്ക് ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ സ്വന്തം ജില്ലയോട് ഇത്രയും കെടുകാര്യസ്ഥത പുലര്‍ത്തുന്നത് ഐക്യകേരള ചരിത്രത്തില്‍ ആദ്യമാണ്. ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും മഴക്കാലപൂർവ റോഡ് അറ്റകുറ്റപ്പണി നടത്താറുണ്ട്. ഇത്തവണ അത് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അതത് ജില്ലകളിലെ മന്ത്രിമാരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. ജില്ലയിലെ ഇടതുപക്ഷ എം.എല്‍.എമാരുടെ നിഷ്ക്രിയത്വത്തിനെതിരെ സമരം നടത്തുമെന്നും പ്രതാപന്‍ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. അനില്‍ അക്കര എം.എല്‍.എ, എം.പി. ഭാസ്കരന്‍ നായര്‍, പി.എ. മാധവന്‍, ജോസഫ് ചാലിശ്ശേരി, ഐ.പി. പോള്‍, ജോസ് കാട്ടൂക്കാരന്‍, കെ. രാധാകൃഷ്ണന്‍, രാജന്‍ പല്ലന്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, കെ.കെ. ബാബു, സി.എസ്. രവീന്ദ്രന്‍, കെ.ബി. ജയറാം, രവി താണിക്കല്‍, സി.സി. ബാബുരാജ്, സുനില്‍ ലാലൂര്‍, സി.ഒ. ജേക്കബ്, സി.എസ്. ശ്രീനിവാസന്‍, സുനില്‍ അന്തിക്കാട് എന്നിവർ നേതൃത്വം നല്‍കി. ഡി.സി.സി ഓഫിസിന് മുന്നില്‍നിന്ന് ആരംഭിച്ച മാർച്ച് പടിഞ്ഞാറേകോട്ടയിലെ മന്ത്രിയുടെ ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story