Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാടശേഖരത്തിലെ മാലിന്യം ...

പാടശേഖരത്തിലെ മാലിന്യം തള്ളൽ കൈയോടെ പിടികൂടി

text_fields
bookmark_border
ആമ്പല്ലൂര്‍-: ചെങ്ങാലൂര്‍ മാട്ടുമലയില്‍ തൊമ്മാനകുളത്തിനോട് ചേര്‍ന്ന പാടശേഖര പരിസരങ്ങളില്‍ മാലിന്യം തള്ളുന്നത് നാട്ടുകാരുടെ നേതൃത്വത്തില്‍ കൈയോടെ പിടികൂടി. തൃശൂരിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെയും തുണിക്കടയിലെയും പ്ലാസ്റ്റിക്കും തെര്‍മോകോളും ഭക്ഷണാവശിഷ്്ടങ്ങളുമടങ്ങിയ മാലിന്യമാണ് ഇവിടെ തള്ളിയത്. ഈ സ്ഥാപനങ്ങളില്‍നിന്ന് കരാര്‍ ഏറ്റെടുത്തവരാണ് പെട്ടി ഓട്ടോയില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍, അംഗം രാജു തളിയപറമ്പില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാലിന്യം തിരിച്ചെടുപ്പിച്ച് വാഹനവും വാഹനത്തിലുണ്ടായിരുന്നവരെയും പുതുക്കാട് പൊലീസിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി പി. ശോഭന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിദ്യാധരന്‍, എ.എസ്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെകൊണ്ട് പഞ്ചായത്ത് ഓഫിസില്‍ പിഴയടപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story