Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസി​െൻറ പേരിൽ വ്യാജ ...

പൊലീസി​െൻറ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി എസ്.പി

text_fields
bookmark_border
തൃശൂർ: പൊലീസിേൻറതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ േഫസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ മുതലായ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും ജാഗ്രത പാലിക്കണമെന്നും എസ്.പി യതീഷ് ചന്ദ്ര. ഒറ്റനോട്ടത്തിൽ യഥാർഥമെന്ന് തോന്നുന്ന വിധത്തിൽ പൊലീസി​െൻറ പേരും വിലാസവും ദുരുപയോഗം ചെയ്താണ് വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കുന്നത്. ഇത്തരം സന്ദേശങ്ങളുെട ഉറവിടം സൈബർ വിഭാഗം നിരീക്ഷിക്കുകയാണ്. വാർത്തകളുടെ നിജസ്ഥിതി അറിയാൻ പൊലീസി​െൻറ ഔദ്യോഗിക വെബ്സൈറ്റും ഫേസ്ബുക്ക് പേജും ഉപയോഗപ്പെടുത്തണമെന്നും പൊതുജനങ്ങൾക്കുള്ള നിർദേശങ്ങളും അറിയിപ്പുകളും ഇവയിൽ ലഭ്യമാണെന്നും എസ്.പി അറിയിച്ചു. പൊലീസ് ഔദ്യോഗികമായി ശബ്ദസന്ദേശങ്ങൾ പുറത്തിറക്കാറില്ല. പൊലീസ് പുറത്തിറക്കുന്ന സന്ദേശങ്ങളിൽ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥ​െൻറ പേരും ഔദ്യോഗിക പദവിയും വെളിപ്പെടുത്തുമെന്നും എസ്.പി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story