Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് പുനഃസംഘടന:...

കോൺഗ്രസ് പുനഃസംഘടന: സമവായമെന്ന് പരസ്യ നിലപാട്; പിടിച്ചടക്കാൻ രഹസ്യനീക്കം

text_fields
bookmark_border
തൃശൂർ: കോൺഗ്രസ് പുനഃസംഘടന തെരഞ്ഞെടുപ്പിൽ സമവായത്തിന് ധാരണയെന്ന് പുറമേക്ക് പറയുേമ്പാഴും വീതം വെക്കലിൽ ഗ്രൂപ്പിന് നേട്ടം ഉറപ്പിക്കാൻ നേതാക്കളുടെ നീക്കം. ജില്ലയിലെ ബ്ലോക്ക് പ്രതിനിധികളുടെ പട്ടിക രണ്ടിന് വരണാധികാരിക്ക് സമർപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. പുനഃസംഘടനയുെട ഭാഗമായി ജില്ലയുടെ ചുമതലയുള്ള വരണാധികാരി എസ്. രമേശ്കുട്ടി വ്യാഴാഴ്ച ഡി.സി.സി ഓഫിസിലെത്തി നേതാക്കളുമായി ചർച്ച നടത്തി. ബൂത്തുകളിൽനിന്ന് ബ്ലോക്കുതലത്തിലേക്കുള്ള പ്രതിനിധികളെ തീരുമാനിക്കുന്നതാണ് ആദ്യഘട്ടം. ഇതിന് പ്രാദേശിക ബൂത്ത് നേതാക്കൾ തമ്മിൽ ധാരണയുണ്ടാക്കുമെന്നാണ് വരണാധികാരിയുമായുള്ള ചർച്ചയിൽ ജില്ല നേതാക്കൾ അറിയിച്ചത്. ജില്ലയിൽ 2,500ഒാളം ബൂത്ത് കമ്മിറ്റികളുണ്ട്. വി.എം. സുധീരൻ പ്രസിഡൻറായിരിേക്ക തുടങ്ങിവെച്ച പുനഃസംഘടനയിൽ വിവിധ ബൂത്ത് തെരഞ്ഞെടുപ്പുകളിൽ ശക്തമായ ചേരിതിരിവുണ്ടായിരുന്നു. ഇത്തവണ പരാതിയും സംഘർഷവും ഒഴിവാക്കണമെന്നാണ് നേതാക്കൾ തമ്മിലെ ധാരണ. എന്നാൽ, തങ്ങൾക്ക് ആധിപത്യമുള്ള ജില്ലയാണെന്ന അവകാശവാദം ഐ ഗ്രൂപ്പിനുണ്ട്. ആ കാലം കഴിഞ്ഞുവെന്നും ഉമ്മൻ ചാണ്ടിക്കും എ ഗ്രൂപ്പിനുമൊപ്പം ജില്ല ഉറച്ചുനിൽക്കുകയാണെന്നും എ ഗ്രൂപ് പറയുന്നു. പുനഃസംഘടനയിൽ കരുത്തുകാട്ടണമെന്ന് കീഴ്ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഗ്രൂപ് നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ക്യാമ്പ് ചെയ്യുന്ന പത്മജ വേണുഗോപാലി​െൻറയും സമീപകാലത്ത് ഉമ്മൻ ചാണ്ടിയോടടുത്ത കെ. മുരളീധര​െൻറയും ജില്ലയിലെ സ്വാധീനം പുനഃസംഘടനയിൽ പ്രകടമാവും. ഇതിനകംതന്നെ ജില്ലയിലെ ഗ്രൂപ് സമവാക്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. ഗ്രൂപ്പുകളോട് അകന്നുനിന്നിരുന്ന പ്രതാപൻ സി.എൻ. ബാലകൃഷ്ണനോട് അരിക് ചേർന്നതായി എ ഗ്രൂപ് ആരോപിക്കുന്നു. കൈവിട്ടുേപായ ജില്ല നേതൃസ്ഥാനം തിരിച്ചുപിടിക്കാനാണ് ഐ ഗ്രൂപ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നേരിട്ടാണ് ഗ്രൂപ് യോഗം ചേർന്നത്. അനിൽ അക്കര എം.എൽ.എ, എം.പി. ഭാസ്കരൻ നായർ, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, എം.കെ. അബ്ദുസ്സലാം, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഐ.പി. പോൾ എന്നിവരുമായും വരണാധികാരി ചർച്ച നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story