Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി ബില്ലടക്കാന്‍ ...

വൈദ്യുതി ബില്ലടക്കാന്‍ സി.ഡി.എം.എ മെഷീൻ

text_fields
bookmark_border
തൃശൂർ: വൈദ്യുതി ബില്ലടക്കാന്‍ ഇനി ദിവസവും സമയവുമൊന്നും തടസ്സമാകില്ല. സി.ഡി.എം.എ മെഷീനിൽ ഇനി കെ.എസ്.ഇ.ബി ബില്ലുകൾ അടക്കാം. വിയ്യൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ ആരംഭിച്ച കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ തൃശൂർ കോർപറേഷനിലെ ഉപഭോക്താക്കൾക്കൊഴികെ കേരളത്തിലെ എവിടെയുമുള്ള ഉപഭോക്താക്കള്‍ക്കും ഇനി ബില്ലടക്കാം. കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളിലാണ് കെ.എസ്.ഇ.ബി കാഷ് ഡെപ്പോസിറ്റ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും തൃശൂരില്‍ വിയ്യൂരിലും. വിയ്യൂര്‍ കെ.എസ്.ഇ.ബി ഓഫിസിൽ സ്ഥാപിച്ച മെഷീനിൽ കേരളത്തിലെ ഏത് കെ.എസ്.ഇ.ബി ഓഫിസിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ബില്ലടക്കാം. ബില്‍ തുക ചെക്കായി നല്‍കാനും സൗകര്യമുണ്ട്. പുതിയ 200, 50 രൂപ നോട്ടുകളും കോയിനുകളും മെഷീനില്‍ സ്വീകരിക്കില്ല. ബില്‍ തുക കഴിച്ചുള്ള ബാലന്‍സ് ബില്‍ അക്കൗണ്ടില്‍ ക്രെഡിറ്റാവുകയും ചെയ്യും. ൈകയില്‍ കുറച്ചുപണം മാത്രമേ ഉള്ളൂവെങ്കില്‍ ആ തുക അടക്കാം. അടച്ച തുക ബില്ലില്‍ കുറയും. തവണകളായി ബില്‍ തുക അടക്കാനും സൗകര്യമുണ്ട്. കെ.എസ്.ഇ.ബിയിലെ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ മാത്രം മതി ബില്ലടക്കാന്‍. ചെക്കാണ് നല്‍കുന്നതെങ്കില്‍ അസി. എൻജിനീയര്‍, കെ.എസ്.ഇ.ബി, വിയ്യൂര്‍ എന്ന പേരിലുള്ള ചെക്ക് വേണം ഡെപ്പോസിറ്റ് ചെയ്യാന്‍. ഉടന്‍ രശീതും ലഭിക്കും. തൃശൂർ കോർപറേഷന് കീഴിലുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് മെഷീനി​െൻറ പ്രയോജനം ലഭിക്കില്ല. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടൂ. കോർപറേഷൻ കെ.എസ്.ഇ.ബിയിൽനിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതാണ് ഇതിന് തൃശൂരിലെ തടസ്സം. മേയര്‍ അജിത ജയരാജന്‍, കാഷ് ഡെപ്പോസിറ്റ് മെഷീനി​െൻറ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എസ്.ഇ.ബി തൃശൂര്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ പ്രസാദ് മാത്യു അധ്യക്ഷത വഹിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ജെ. ഷാജു, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ജോണ്‍ ഡാനിയേല്‍, പ്രസീജ ഗോപകുമാര്‍, ശാന്ത അപ്പു, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story