Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈഷ്ണവ് ഗിരീഷിനും...

വൈഷ്ണവ് ഗിരീഷിനും മെഹ്ഫില്‍ ജാസിമിനും സ്വീകരണം

text_fields
bookmark_border
മതിലകം: ദേശീയതലത്തില്‍ മികച്ച നേട്ടം കൈവരിച്ച ഗായകന്‍ വൈഷ്ണവ് ഗിരീഷിനും സൗത് ഇന്ത്യന്‍ അത് ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ മെഹ്ഫില്‍ ജാസിമിനും മതിലകം സ​െൻറ് ജോസഫ് സ്കൂളില്‍ സ്വീകരണം നല്‍കി. ഇരുവരും സ​െൻറ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. മതിലകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ജി. സുരേന്ദ്രന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.എസ്. ദിലീപ് അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് സേവ്യര്‍ പൗലോസ്, പ്രധാനാധ്യാപകന്‍ വി.കെ. മുജീബ് റഹ്മാന്‍, പഞ്ചായത്തംഗങ്ങളായ ലൈന അനില്‍, ഹസീന റഷീദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story