Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവരാത്രി മഹോത്സവത്തിൽ...

നവരാത്രി മഹോത്സവത്തിൽ രണ്ടാം ക്ലാസുകാര‍െൻറ തായമ്പക

text_fields
bookmark_border
കൊടുങ്ങല്ലൂർ: സദസ്സിനെ കൈയിലെടുത്ത് ആറുവയസ്സുകാര​െൻറ തായമ്പക. തിരുവഞ്ചികുളം ക്ഷേത്രത്തിൽ വടന്നുവരുന്ന നവരാത്രി മഹോത്സവത്തിൽ കൊട്ടിക്കയറിയ രണ്ടാം ക്ലാസുകാരൻ പ്രണവ് പി. മരാരാണ് വേദിയെയും സദസ്സിനെയും ആവേശം കൊള്ളിച്ചത്. മേള പ്രമാണി ആറാട്ടുപുഴ കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ മകൻ സുന്ദര​െൻറ മകനാണ് പ്രണവ്. വേദിയിൽ മുതിർന്നവരോടൊപ്പം നിന്ന് കൊട്ടിയ പ്രണവ് കാഴ്ചക്കാർക്ക് ആവേശമായി. നവരാത്രി മഹോത്സവത്തിൽ വെള്ളിയാഴ്ച തിരുവാതിരക്കളിയുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story