Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസ്മാബി കോളജ് സംഘർഷം:...

അസ്മാബി കോളജ് സംഘർഷം: 13 വിദ്യാർഥികളെ പുറത്താക്കും

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് 13 വിദ്യാർഥികളെ പുറത്താക്കാനും 11 പേരെ സസ്പെൻഡ് ചെയ്യാനും സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു. കോളജിലെ ആക്രമണം അന്വേഷിച്ച കമീഷ‍​െൻറ റിപ്പോർട്ട് ചർച്ച ചെയ്ത ശേഷമാണ് സ്റ്റാഫ് കൗൺസിൽ യോഗം വിദ്യാർഥികൾക്കെതിരായ നടപടി തീരുമാനിച്ചത്. േകാളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 14നാണ് വിദ്യാർഥികൾ കോളജ് ആക്രമിച്ചത്. പുറത്താക്കാൻ തീരുമാനിച്ചവരിൽ പുതിയതായി തെരഞ്ഞെടുത്ത യു.യു.സി ശരത് വാസുദേവനും ഉൾപ്പെടും. 37 വിദ്യാർഥികൾ ആക്രമണ സംഘത്തിലുണ്ടായെന്ന് കമീഷൻ കണ്ടെത്തി. ഇതിൽ കൂടുതൽ ആക്രമണം നടത്തിയെന്ന് വിലയിരുത്തിയ 13 പേരെയാണ് കോളജിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ഇവരിൽ മൂന്നുപേർ ആക്രമണക്കേസിൽ പ്രതികളായി തടവിൽ കഴിഞ്ഞവരാണ്. കേസിൽ റിമാൻഡിലായ ബാക്കി 13 വിദ്യാർഥികളെ പുറത്താക്കൽ നടപടിയിൽനിന്ന് ഒഴിവാക്കി. രണ്ടാഴ്ചത്തേക്കാണ് 11 പേരുടെ സസ്പെൻഷൻ. അതിക്രമത്തിൽ 6,36,000 രൂപയൂടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഇൗ തുക പുറത്താക്കാത്ത 24 വിദ്യാർഥികളിൽനിന്ന് ഇൗടാക്കാനാണ് തീരുമാനം. പുറത്താക്കിയ 13ൽ രണ്ട് വിദ്യാർഥികൾ പ്രിൻസിപ്പലി​െൻറ വീട് ആക്രമിച്ച കേസിൽ ഉൾപ്പെടുന്നവരാണ്. നാല് വകുപ്പ് മേധാവികൾ അടക്കം ആറ് അധ്യാപകർ അംഗങ്ങളായ കമീഷൻ ആക്രമണത്തിൽ ഉണ്ടായ വിദ്യാർഥികൾ, ദൃക്സാക്ഷികൾ, അധ്യാപകർ തുടങ്ങിയവരിൽനിന്ന് മൊഴിയെടുത്തിരുന്നു. ആക്രമണ സംഭവങ്ങളെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്നു. യു.യു.സി ശരത് വാസുദേവന് പുറമെ മുഹമ്മദ് സഫ്വാൻ, പി.എ. മുഹമ്മദ് സബീൽ, അനുരാഗ്, കെ.എ. സുബ്ഹാൻ, ആത്മ പ്രചോദ് കൃഷ്ണ, മിലൻ ഡിസിൽവ, എൻ.എ. റിയാസ്, വി.എസ്. നന്ദു, മുഹമ്മദ് മുഹ്സിൻ, അബ്ദുൽ റസാഖ്, യു.എസ്. അഭിനന്ദ് എന്നിവരെയാണ് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചരമവാർഷിക ദിനാചരണം കൊടുങ്ങല്ലൂർ: എറിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.കെ. അബുവി​െൻറ നാലാം ചരമവാർഷിക ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡൻറ് പി.ബി. മൊയ്തു അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കടപൂര് അനുസ്മരണ പ്രഭാഷണം നടത്തി. പി.എസ്. മുജീബ് റഹ്മാൻ, പി.കെ. മുഹമ്മദ്, ടി.എം. കത്തുമൊയ്തീൻ, സി.പി. തമ്പി, എ.കെ.അബ്ദുൽ അസീസ്, ബഷീർ കൊണ്ടാമ്പുള്ളി, ടി.കെ. നസീർ, കെ.എസ്. രാജീവൻ, പി.ബി. അബ്ദു, ഗീത സതീശൻ, കെ.കെ. വസന്ത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story