Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടികജാതിക്കാരുടെ...

'പട്ടികജാതിക്കാരുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കണം'

text_fields
bookmark_border
വാടാനപ്പള്ളി: പട്ടികജാതിക്കാരുടെ വിദ്യാഭ്യാസവും തൊഴിൽ സംരക്ഷണവും ഉറപ്പാക്കണമെന്ന് കേരള പടന്ന മഹാസഭ സംസ്ഥാന പ്രസിഡൻറ് ടി.വി. ശിവരാമൻ പറഞ്ഞു. പടന്ന മഹാസഭ സംസ്ഥാന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. തളിക്കുളം ബ്ലോക്ക് ഓഫിസിനടുത്ത് നിർമാണം പൂർത്തിയായ ആസ്ഥാന മന്ദിരം നവംബറിൽ തുറന്നുകൊടുക്കാനും സംസ്ഥാന സമ്മേളനം അടുത്ത വർഷം ഏപ്രിലിൽ തൃശൂരിൽ നടത്താനും തീരുമാനിച്ചു. സംസ്ഥാന ജന. സെക്രട്ടറി സെൽവരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി.കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ശരവണൻ പാടൂർ, ട്രഷറർ രാജൻ എറണാകുളം, മഹിള സമാജം സംസ്ഥാന പ്രസിഡൻറ് സന്ധ്യ രാജ്, ജന. സെക്രട്ടറി സരോജിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story