Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹകരണ ബാങ്ക് വാർഷിക...

സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും

text_fields
bookmark_border
അഴീക്കോട്: സർവിസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും സാഹിത്യകാരൻ ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി.എ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവെരയും ബി.എച്ച്.എം.എസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഗ്രീഷ്മ പ്രതാപെനയും അനുമോദിച്ചു. സെക്രട്ടറി ഒ.എ. സജീന, കാർഷിക വികസന ബാങ്ക്‌ ഡയറക്ടർ പി.പി. ജോൺ ഭരണസമിതിയംഗങ്ങളായ കെ.ജെ. തോമസ്, എം.എ. ഇസ്മായിൽ, പി.ജെ. ജോയി, വി.എ. ജലീൽ, പി.കെ. അബ്ദുൽ ജബ്ബാർ, കെ.യു. രഘു, കെ.കെ. സദാനന്ദൻ, രമാദേവി ലെനിൻ, ഡെയ്സി കുഞ്ഞപ്പൻ, ഐഷ സുകുമാരൻ, വൈസ് പ്രസിഡൻറ് ഇ.എം. അബ്ദുസ്സലാം, പി.കെ. രവി എന്നിവർ സംസാരിച്ചു. മരച്ചീനി കൃഷി വിളവെടുത്തു എറിയാട്: എ.എം.ഐ യു.പി സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നടത്തിയ മരച്ചീനി കൃഷി വിളവെടുത്തു. വാർഡംഗം സുഗത ശശിധരൻ ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഷജന, പ്രധാനാധ്യാപിക സൈനാബി, അലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story