Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിയോര കച്ചവടക്കാരു​െട ...

വഴിയോര കച്ചവടക്കാരു​െട പുനരധിവാസം ഉടൻ

text_fields
bookmark_border
തൃശൂര്‍: നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം ചെയ്ത ശക്തൻ നഗറിലെ പുനരധിവാസ കേന്ദ്രത്തിൽ കച്ചവടക്കാർക്കുള്ള കൗണ്ടറുകൾ തിരിക്കുന്ന അവസാന പ്രവൃത്തി പുരോഗമിക്കുകയാണ്. ഒക്ടോബറിൽ പുനരധിവാസം യാഥാർഥ്യമാകും. നേരേത്ത തയാറാക്കിയ കച്ചവടക്കാരുടെ പഴയ പട്ടികയിൽ അനര്‍ഹര്‍ കടന്നുകൂടിയെന്ന ആക്ഷേപത്തെ തുടർന്ന് വീണ്ടും സർവേ നടത്തി പുതിയ പട്ടിക തയാറാക്കുകയായിരുന്നു. പട്ടാളം റോഡ് മുതൽ ശക്തൻ നഗർ പൂർണമായും കണ്ണംകുളങ്ങര വരെയുമാണ് സർവേ നടത്തിയത്. ഇതനുസരിച്ച് 450 പേരാണ് പുതിയ പട്ടികയിലുള്ളത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയാറാക്കി‍യ പട്ടികയിൽ 360 പേരാണ് ഉണ്ടായിരുന്നത്. കോർപറേഷൻ നഗരാസൂത്രണ, ആരോഗ്യ വിഭാഗവും എൻജിനീയറിങ് കോളജിലെ വിദ്യാർഥി സംഘവുമാണ് സർവേ നടത്തിയത്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന് 2009ല്‍ പാര്‍ലമ​െൻറ് നിയമം പാസാക്കിയശേഷം രാജ്യത്ത് ആദ്യമായി തുടങ്ങുന്ന പുനരധിവാസകേന്ദ്രമാണിത്. 2013 മാര്‍ച്ചില്‍ ശക്തനില്‍നിന്നും നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നും ഒഴിപ്പിച്ച കച്ചവടക്കാര്‍ നിലവില്‍ വിവിധ ഇടങ്ങളിലാണ് കച്ചവടം ചെയ്യുന്നത്. ഐ.പി. പോള്‍ മേയറായിരിക്കെയാണ് പുനരധിവാസ കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്. പിന്നീട് രാജൻ പല്ലൻ മേയറായിരിേക്ക ഒരു കോടി ചെലവഴിച്ചാണ് ശക്തനിൽ കെട്ടിടം ഒരുക്കിയത്. 2015 ഒക്ടോബർ രണ്ടിന്, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിേക്ക അന്നത്തെ മന്ത്രി സി.എൻ. ബാലകൃഷ്ണനെകൊണ്ട് തിരക്കിട്ടാണ് ഉദ്ഘാടനം നടത്തിയത്. വെള്ളം, വെളിച്ചം, കംഫർട്ട് സ്റ്റേഷൻ എന്നിവ ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. ഇതിനെതിരെ കോൺഗ്രസി​െൻറ വഴിയോര കച്ചവടക്കാരുടെ സംഘടനതന്നെ പരസ്യമായി രംഗത്തെത്തി. ഇടത് ഭരണസമിതി ചുമതലയേറ്റപ്പോൾ മുതൽ വഴിയോരക്കച്ചവടക്കാരെ എന്ന് പുനരധിവസിപ്പിക്കുമെന്ന ചോദ്യം ഉയർന്നെങ്കിലും പൂർണ സജ്ജമാകാതെ പുനരധിവാസം നടത്തില്ലെന്നായിരുന്നു നിലപാട്. കേന്ദ്രത്തി​െൻറ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം വർഷമെത്തുമ്പോഴാണ് പുനരധിവാസത്തിന് നടപടി തുടങ്ങിയത്. കേന്ദ്രത്തിൽ വൈദ്യുതി, കംഫർട്ട് സ്റ്റേഷൻ എന്നിവ പൂർത്തിയായിട്ടുണ്ട്. പീച്ചിയിൽനിന്ന് വെള്ളമെത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കൽ അവസാന ഘട്ടത്തിലാണ്. കുഴൽക്കിണർ കുഴിക്കാനും ശ്രമമുണ്ട്. ശക്തന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് പുറമെ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍നിന്നുള്ള 42 കച്ചവടക്കാരും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവിടെ പുനരധിവാസത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ഇതിൽ അനർഹരുണ്ടെന്ന ആരോപണത്തിൽ പരിശോധന പുരോഗമിക്കുകയാണ്. അനുവദിക്കുന്ന സ്ഥലത്തി​െൻറ വിസ്തീര്‍ണം അനുസരിച്ച് പത്ത് മുതല്‍ 30 രൂപ വരെ പ്രതിദിന വാടക നിശ്ചയിച്ചിട്ടുണ്ട്. വിവിധ സ്ഥിരം സമിതികളും കൗൺസിലർമാരും അടങ്ങുന്ന പ്രത്യേക സമിതിക്കാണ് പരിപാലന ചുമതല. ഇതിനിടെ, ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് പുനരധിവാസത്തെ ബാധിക്കില്ലെന്നാണ് കോർപറേഷ​െൻറ വിലയിരുത്തൽ. ഒക്ടോബർ 15നകം പുനരധിവാസമൊരുക്കാനാണ് ഭരണസമിതിയുടെ ശ്രമം.
Show Full Article
TAGS:LOCAL NEWS 
Next Story