Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ സ്ഥിരം സമിതി...

കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു; പാർലമെൻററി പാർട്ടി യോഗം വിളിക്കണം ^ഡി.സി.സി പ്രസിഡൻറിന് ഉപനേതാവിെൻറ കത്ത്

text_fields
bookmark_border
കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു; പാർലമ​െൻററി പാർട്ടി യോഗം വിളിക്കണം -ഡി.സി.സി പ്രസിഡൻറിന് ഉപനേതാവി​െൻറ കത്ത് തൃശൂര്‍: കോർപറേഷനിൽ മൂന്ന് സ്ഥിരം സമിതി ചെയര്‍മാൻമാരെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി ഫ്രാൻസിസ് ചാലിശ്ശേരി, നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷയായി ഷീന ചന്ദ്രൻ, വിദ്യാഭ്യാസ-കായിക കാര്യ സ്ഥിരം സമിതി അധ്യക്ഷയായി ലാലി ജെയിംസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. മൂന്ന് പേരും വ്യാഴാഴ്ച ചുമതലയേറ്റു. കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് എ.ഡി.എം വരണാധികാരിയായി. യു.ഡി.എഫിലെ മുൻ ധാരണ പ്രകാരം നേരത്തെയുണ്ടായിരുന്ന ചെയർമാൻമാർ കഴിഞ്ഞ 18ന് രാജിവെച്ചിരുന്നു. ഇതിനിടെ കോർപറേഷനിലെ പ്രതിപക്ഷത്തെ പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കാനും പരാതി പരിഹരിക്കാനും അടിയന്തരമായി പാർലമ​െൻററി പാർട്ടി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി ഉപനേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ജോൺ ഡാനിയേൽ ഡി.സി.സി പ്രസിഡൻറിന് കത്ത് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story