Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒക്ടോബർ വിപ്ലവം:...

ഒക്ടോബർ വിപ്ലവം: ചലച്ചിത്രോത്സവം പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
തൃപ്രയാർ: 'ഒക്ടോബർ വിപ്ലവം ചരിത്രത്തിലും ചലച്ചിത്രത്തിലും' പ്രമേയത്തിൽ ഒക്ടോബർ ഒന്നുമുതൽ നവംബർ 11 വരെ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് രാവിലെ 10ന് ഗൗരി ലങ്കേഷ് നഗരിയായ തൃപ്രയാർ ശ്രീരാമ തിയറ്ററിലാണ് സമ്മേളനം നടക്കുക. തുടർന്ന് 'ബാറ്റിൽഷിപ്പ് പൊട്ടൻ കിൻ' എന്ന സിനിമ പ്രദർശിപ്പിക്കും. നവംബർ 11 വരെ എല്ലാ ഞായറാഴ്ചകളിലും ലോകോത്തര ക്ലാസിക് സിനിമകളുടെ പ്രദർശനവും പ്രഭാഷണങ്ങളും സെമിനാറുകളും നടത്തും. ഒക്ടോബർ എട്ടിന് 'ഒക്ടോബർ വിപ്ലവം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം' വിഷയത്തിൽ സെമിനാർ നടത്തും. മറ്റ് ഞായറാഴ്ചകളിൽ മാധ്യമ സെമിനാറുകൾ നടക്കും. ഇതോടൊപ്പം നാട്ടിക മേഖലയിലെ ചാഴൂർ, താന്ന്യം, അന്തിക്കാട് ഉൾപ്പെടെ 10 പഞ്ചായത്തുകളിൽ പ്രാദേശിക സമിതികളുടെ സഹകരണത്തോടെ വൈകുന്നേരം ഏഴിന് പ്രഭാഷണങ്ങളും ചലച്ചിത്ര പ്രദർശനങ്ങളും സംഘടിപ്പിക്കും. സമാപന ദിവസമായ നവംമ്പർ 11 ന് 'ഇടതുപക്ഷം ഇന്ന്' സെമിനാറും നൂറാം വാർഷിക പരിപാടികളും സ്മരണിക പ്രകാശനവും നടക്കും. ഒക്ടോബർ എന്ന റഷ്യൻ സിനിമയുടെ പ്രദർശനത്തോടെ പരിപാടികൾ സമാപിക്കും. എ.വി. പ്രദീപ് ലാൽ, സലിം ദിവാകരൻ, കെ.വി.കിഷോർ കുമാർ, ടി.കെ.പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story