Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുടയിൽ...

ഇരിങ്ങാലക്കുടയിൽ റോഡ്​ അറ്റകുറ്റപ്പണിക്ക്​ 2.10 കോടി

text_fields
bookmark_border
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ തകർച്ച പരിഹരിക്കുന്നതിനായി 2.10 കോടി അനുവദിച്ചതായി പ്രഫ. കെ.യു. അരുണൻ എം.എൽ.എ അറിയിച്ചു. പോട്ട-മൂന്നുപീടിക റോഡിലെ വിവിധ സ്ഥലങ്ങളിലെ തകർച്ച പരിഹരിക്കുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കിഴുത്താണി - കാറളം റോഡ് 40 ലക്ഷം, പൊറത്തിശ്ശേരി - ചെമ്മണ്ട - കാറളം റോഡിന് 32 ലക്ഷം, കാട്ടൂർ വളവിലെ കുഴി ശരിയാക്കുന്നതിന് 20 ലക്ഷം, പുല്ലൂർ - ഉൗരകം - കല്ലംകുന്ന് റോഡിലെ പ്രാരംഭ സ്ഥലം ശരിയാക്കുന്നതിന് 20 ലക്ഷം, ഇരിങ്ങാലക്കുട - കാട്ടൂർ ഒരു കിലോമീറ്റർ ദൂരം ശരിയാക്കുന്നതിന് 10 ലക്ഷം, എഴുന്നള്ളത്ത് പാത ശരിയാക്കുന്നതിന് 10 ലക്ഷം രൂപ, തുമ്പൂർ - തൊമ്മാന, പുത്തൻചിറ റോഡിന് മൂന്ന് ലക്ഷം, തിരുത്തിപറമ്പ് റോഡ് ശരിയാക്കുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ബോർഡുകളും ദിശ സൂചികകളും മറ്റും സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചു. ഇൗ പ്രവൃത്തിക്കുവേണ്ട ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story