Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരഭൂമി ​ൈകയേറ്റം:...

തീരഭൂമി ​ൈകയേറ്റം: രണ്ട് വീടുകള്‍ പൊളിച്ചു

text_fields
bookmark_border
ചാവക്കാട്: തീരദേശ പുറമ്പോക്ക് കൈയേറി അനധികൃതമായി നിര്‍മിച്ച രണ്ട് വീടുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു. പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ വില്ലേജ്, എടക്കഴിയൂർ കാജാ ബീച്ചിൽ നിർമിച്ച വീടുകളാണ് എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചത്. മേഖലയിൽ നിരവധി കെട്ടിടങ്ങള്‍ അനധികൃതമായി പണിതതായി റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. നേരേത്ത സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടങ്ങളാണ് ചാവക്കാട് തഹസില്‍ദാര്‍ കെ.വി. അംബ്രോസി​െൻറ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.പി. സുരേഷ്‌കുമാര്‍, വില്ലേജ് ഓഫിസര്‍ എം.എസ്. അശ്വനികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. എടക്കഴിയൂര്‍, പുന്നയൂര്‍ വില്ലേജ് പരിധികളിൽ തീരഭൂമി കൈയേറ്റം വ്യാപകമാണ്. സര്‍ക്കാര്‍ തീരഭൂമി വളച്ചുകെട്ടി സ്ലാബ് മതില്‍ സ്ഥാപിക്കുന്നതാണ് കൈയേറ്റക്കാരുടെ ആദ്യനടപടി. പതിയെ അനുമതിയില്ലാതെ വീടുനിര്‍മാണം ആരംഭിക്കും. പിന്നീട് പഞ്ചായത്ത് അംഗങ്ങളുൾെപ്പടെ ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് താല്‍ക്കാലിക കെട്ടിട നമ്പര്‍ തന്ത്രത്തില്‍ നേടിയെടുക്കും. അംഗീകൃത രജിസ്‌ട്രേഷന്‍ വഴിയുള്ള വില്‍പന സാധ്യമല്ലാത്തതിനാല്‍ അഞ്ച് മുതല്‍ 10 ലക്ഷം വരെ രൂപക്ക് വീടുകള്‍ ആവശ്യക്കാര്‍ക്ക് കരാറെഴുതി വില്‍പന നടത്തുന്നതാണ് രീതി. മേഖലയില്‍ സ്ഥിരതാമസക്കാരായ ഇതരസംസ്ഥാനക്കാരും തീരമേഖലയില്‍ മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ട് ദൂര ജില്ലകളില്‍നിന്ന് എത്തുന്നവരുമൊക്കെയാണ് ഇത്തരം വീടുകള്‍ വില നല്‍കി സ്വന്തമാക്കുന്നത്. മാധ്യമങ്ങളുടെ നിരന്തര വാർത്തകളാണ് വിഷയം പുറംലോകമറിയാൻ കാരണമായത്. കൈയേറ്റം സംബന്ധിച്ച് നിരവധി പരാതികളുയർന്നിട്ടും താലൂക്ക് റവന്യൂ അധികൃതർ നടപടിയെടുക്കാതിരുന്നതാണ് കൈയേറ്റം വ്യാപകമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story