Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജീവനക്കാരെ അനുവദിക്കണം ...

ജീവനക്കാരെ അനുവദിക്കണം ^ഗുരുവായൂർ നഗരസഭ കൗൺസിൽ

text_fields
bookmark_border
ജീവനക്കാരെ അനുവദിക്കണം -ഗുരുവായൂർ നഗരസഭ കൗൺസിൽ ഗുരുവായൂർ: ഒന്നാം ഗ്രേഡ് നഗരസഭക്കാവശ്യമായ ജീവനക്കാരെ ഗുരുവായൂരിന് അനുവദിക്കണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 2013 ഫെബ്രുവരി 11നാണ് ഗുരുവായൂരിനെ മൂന്നാം ഗ്രേഡിൽനിന്ന് ഒന്നാം ഗ്രേഡായി ഉയർത്തിയത്. എന്നാൽ, സ്റ്റാഫ് പാറ്റേണിൽ മാറ്റമൊന്നും വരുത്താതെ നഗരസഭ സെക്രട്ടറിയുടെ ഗ്രേഡ് മാത്രം ഒന്നാക്കി ഉയർത്തുകയാണുണ്ടായത്. അടുത്ത മാസം രണ്ട് മുതൽ ഒരാഴ്ചക്കാലം ശുചീകരണ വാരമായി ആചരിക്കും. ക്ഷേത്രം നിൽക്കുന്ന വാർഡ് കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ആ വാർഡിലെ കൗൺസിലർ നഗരസഭ കൗൺസിലി​െൻറയും ആരോഗ്യ സ്ഥിരം സമിതിയുടെയും പല യോഗങ്ങളിലും പങ്കെടുക്കുന്നില്ലെന്ന് അധ്യക്ഷ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കൗൺസിലിൽ ആവശ്യം ഉയർന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 27 പേർക്ക് 10,000 രൂപ വീതം പിഴ ചുമത്തിയതായി അധ്യക്ഷ അറിയിച്ചു. മാലിന്യ സംസ്കരണത്തിന് നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താതെ പൊതുനിരത്തിൽ തള്ളുന്നവരെ കണ്ടെത്താനുള്ള സ്ക്വാഡി​െൻറ പ്രവർത്തനം തുടരും. കെട്ടിക്കിടക്കുന്ന മാലിന്യം നിരത്തി ചെടികളും പച്ചക്കറികളും നട്ടുപിടിക്കുന്നതി​െൻറ ഭാഗമായി അടുത്തമാസം ഒമ്പതിന് കൗൺസിലർമാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ട്രെഞ്ചിങ് ഗ്രൗണ്ടിൽ സന്നദ്ധ സേവനം സംഘടിപ്പിക്കും. മാലിന്യവിരുദ്ധ കർമ സമിതിയുടെ പ്രവർത്തനങ്ങൾ കെ.വി. വിവിധ് വിശദീകരിച്ചു. വാഴപ്പുള്ളി മേഖലയിൽ കുറുക്ക​െൻറ ആക്രമണത്തിന് ഇരയായവർക്ക് ധനസഹായം അനുവദിക്കാൻ സർക്കാറിനോട് അഭ്യർഥിക്കും. കുറുക്ക​െൻറ ആക്രമണത്തിനിരയായ വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും ധനസഹായം നൽകണമെന്ന് ആേൻറാ തോമസ് ആവശ്യപ്പെട്ടു. വയോജന ദിനത്തി​െൻറ ഭാഗമായി ഞായറാഴ്ച രാവിലെ അഗതിമന്ദിരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാര്യർ അറിയിച്ചു. നഗരസഭ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.പി. വിനോദ്, എം. രതി, ടി.ടി. ശിവദാസൻ, ഹബീബ് നാറാണത്ത്, ബഷീർ പൂക്കോട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story