Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപകനെതിരെ...

അധ്യാപകനെതിരെ നടപടിക്ക്​ നീക്കം; പ്രിൻസിപ്പലിനെ വിദ്യാർഥികൾ തടഞ്ഞുവെച്ചു

text_fields
bookmark_border
പഴഞ്ഞി: പരീക്ഷ ഡ്യൂട്ടിക്ക് വിസമ്മതിച്ച കോളജ് താൽക്കാലിക അധ്യാപകനെതിരെ നടപടിയെടുക്കുമെന്നുപറഞ്ഞ പ്രിൻസിപ്പലിനെ വിദ്യാർഥികൾ ഒാഫിസിനുള്ളിൽ തടഞ്ഞുവെച്ചു. പഴഞ്ഞി എം.ഡി കോളജ് പ്രിൻസിപ്പൽ പ്രഫ. ബേബി േജാസഫിനെയാണ് ഒരു വിഭാഗം വിദ്യാർഥികൾ ഘെരാവോ ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇൗ കോളജിൽ രണ്ട് വർഷമായി ജോലിചെയ്യുന്ന താൽക്കാലിക അധ്യാപകൻ അജിത് എസ്. ഭരതന് പ്രിൻസിപ്പൽ പരീക്ഷ ഹാൾ ചുമതല നൽകിയതാണ് പ്രശ്നത്തിന് കാരണമായത്. പരീക്ഷ ഡ്യൂട്ടിയെടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ നടപടിയെടുക്കേണ്ടിവരുമെന്ന് പ്രിൻസിപ്പൽ വ്യാഴാഴ്ച അധ്യാപകനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് പുറത്തിറങ്ങി ആത്മഹത്യ ചെയ്യുമെന്നും പ്രിൻസിപ്പൽ സഹഅധ്യാപകരുടെ മുന്നിൽവെച്ച് അധിക്ഷേപിച്ചുവെന്നും അധ്യാപകൻ വിദ്യാർഥികളോട് പറഞ്ഞത് പ്രകോപനത്തിനിടയാക്കി. വിവരമറിഞ്ഞെത്തിയ വിദ്യാർഥികൾ പ്രിൻസിപ്പൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒാഫിസിൽ തടഞ്ഞുവെക്കുകയായിരുന്നു. ബഹളം ശക്തമായതോടെ വിവരമറിഞ്ഞ് എസ്.െഎ വി.എസ്. സന്തോഷും സംഘവും സ്ഥലത്തെത്തി പ്രതിഷേധക്കാരിൽനിന്ന് പ്രിൻസിപ്പലിനെ മോചിപ്പിച്ചു. മാനേജ്മ​െൻറുമായും പ്രിൻസിപ്പലുമായും ചർച്ച നടത്തി. പരാതിയുണ്ടെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകാൻ ആവശ്യപ്പെട്ടു. അധ്യാപകരുടെ ഡ്യൂട്ടി നിശ്ചയിക്കുന്ന ചുമതല പ്രിൻസിപ്പലിനാണെന്നും പരീക്ഷ ഡ്യൂട്ടി ചെയ്യാൻ താൽക്കാലിക അധ്യാപകർ തയാറാകുന്നില്ലെന്നും പ്രിൻസിപ്പൽ ആരോപിച്ചു. എന്നാൽ, താൽക്കാലിക അധ്യാപകർ പരീക്ഷ ഡ്യൂട്ടി ചെയ്യേണ്ടതില്ലെന്ന് സർക്കാർ നിർദേശം ഉണ്ടെന്ന് ചില അധ്യാപകർ പറഞ്ഞു. തുടർന്ന് ശമ്പളം കൃത്യമായി നൽകുന്നില്ലെന്ന് കാണിച്ച് അജിത് എസ്. ഭരതൻ പൊലീസിൽ പരാതി നൽകി. കോളജിലെ അധ്യാപകരുടെ ചുമതല തീരുമാനിക്കുന്നത് പ്രിൻസിപ്പലാണെന്നും െഗസ്റ്റ് അധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടി ചെയ്യുന്നതിന് യൂനിവേഴ്സിറ്റി, സർക്കാർ തലത്തിൽ തടസ്സമില്ലെന്നും പൊലീസ് പറഞ്ഞു. പരാതിയിൽ അന്വേഷണ ശേഷമേ നടപടിയെടുക്കൂവെന്നും അറിയിച്ചു. സീറ്റൊഴിവ് പെരുമ്പിലാവ്: അൻസാർ വിമൻസ് കോളജിൽ എം.എസ്സി ഫിസിക്സ്, എം.എ ഇംഗ്ലീഷ്, എം.കോം കോഴ്സുകളിൽ എസ്.സി സംവരണ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ അഞ്ചിന് മുമ്പായി കോളജിൽ ഹാജരാകേണ്ടതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story