Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിയുന്ന മോഹങ്ങൾ;...

കരിയുന്ന മോഹങ്ങൾ; വാഴയുടെ പട്ട കരിയലും വേരുചീയലും പരിയാരത്തെ കര്‍ഷകരെ വലക്കുന്നു

text_fields
bookmark_border
ചാലക്കുടി: പട്ട കരിയലും വേരുചീയലുംമൂലം പരിയാരം മേഖലയിലെ നേന്ത്രവാഴ കര്‍ഷകർ വലയുന്നു. കൂനിന്മേല്‍ കുരു എന്നപോലെ ചുവന്ന ചെല്ലിയുടെ ആക്രമണവും. മേഖലയിലെ ആയിരത്തിലധികം വാഴകളെയാണ് രോഗം ബാധിച്ചത്. വളര്‍ച്ചയെത്തിയ വാഴകളുടെ ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയും ഉണങ്ങുകയുമാണ്. വേരുകള്‍ ചീയുന്നതോടെ വാഴക്കുലകളുടെ വളര്‍ച്ച നിലക്കും. കുലകളുടെ വളര്‍ച്ച മുരടിക്കുകയാണ്. കുലകള്‍ വെട്ടിയെടുത്ത് ഉപയോഗിക്കാമെങ്കിലും തൂക്കം കിട്ടില്ല. വലിയ പ്രതീക്ഷയോടെ കൃഷി ആരംഭിച്ച കര്‍ഷകന് വിലയിടിവിനൊപ്പം കായയുടെ തൂക്കക്കുറവ് കൂടിയാവുമ്പോള്‍ നഷ്ടം ഇരട്ടിക്കും. ഇതിനും പുറമെയാണ് ചുവന്ന ചെല്ലികളുടെ ആക്രമണം. വാഴക്കുള്ളില്‍ കയറിപ്പറ്റുന്ന ഇവ കായകളെ രണ്ടായി നെടുകെ പിളര്‍ക്കുകയാണ്. ഓരോ കുലകളിലും പകുതിയോളം കായകള്‍ ഇങ്ങനെയും നശിക്കുന്നുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ നേന്ത്രവാഴകളാണ് ഇങ്ങനെ നശിച്ചതില്‍ ഭൂരിഭാഗവും. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് കര്‍ഷകര്‍ കൃഷി നടത്തിയത്. വാഴ കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം വിലയിടിവാണ് പ്രഹരമായത്. തൊട്ടുമുമ്പ് കാറ്റിൽ വന്‍ കൃഷിനാശം സംഭവിച്ചു. അതിന് മുമ്പ് വെള്ളക്കെട്ടാണ് വിനയായത്. എങ്ങനെ നഷ്ടം സംഭവിച്ചാലും കാര്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story