Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിനായക​ിെൻറ മരണം:...

വിനായക​ിെൻറ മരണം: ഐ.ജിയോട് വീണ്ടും റിപ്പോര്‍ട്ട് തേടി

text_fields
bookmark_border
തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഐ.ജിയോട് വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണ​െൻറ മകന്‍ വിനായക് (21) ആണ് പൊലീസ് പീഡനെത്തത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. കഴിഞ്ഞ സിറ്റിങ്ങില്‍ ഐ.ജിയോട് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും സമര്‍പ്പിച്ചിരുന്നില്ല. സിറ്റി പൊലീസ് കമീഷണര്‍, കലക്ടര്‍ എന്നിവര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സിറ്റി പൊലീസ് കമീഷണറുടെ റിപ്പോര്‍ട്ടിലുള്ളത്. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്. അതേസമയം വിനായകി​െൻറ മരണം സംബന്ധിച്ച കേസ് ലോകായുക്തയുടെ പരിഗണനയിലുള്ളതിനാല്‍ ഇതുസംബന്ധിച്ച പരാതിയില്‍ തുടർ നടപടികളുടെ സാധ്യത ആലോചിച്ചുമാത്രമെ ചെയ്യാനാകൂ എന്നാണ് മനുഷ്യാവകാശ കമീഷ‍​െൻറ നിലപാട്. അടുത്ത സിറ്റിങ്ങില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും.
Show Full Article
TAGS:LOCAL NEWS 
Next Story