Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി പദ്ധതി:...

അതിരപ്പിള്ളി പദ്ധതി: പ്രകടന പത്രിക ഒാർക്കണം ^പ്രകാശ്​ ബാബു

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതി: പ്രകടന പത്രിക ഒാർക്കണം -പ്രകാശ് ബാബു തൃശൂർ: അതിരപ്പിള്ളി പോലുള്ള ജലൈവദ്യുത പദ്ധതികളെപ്പറ്റി പറയുേമ്പാൾ ഉത്തരവാദപ്പെട്ടവർ ഇടതുമുന്നണിയുെട തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങൾ ഒാർമിക്കുന്നത് നല്ലതാണെന്ന് സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. പ്രകൃതിസംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള വികസന സങ്കൽപമാണ് പ്രകടന പത്രിക ജനങ്ങൾക്കുമുന്നിൽ വെച്ചത്. അതിൽനിന്ന് പിറേകാട്ട് പോകാനാകില്ല. വനവും വനസമ്പത്തും സംരക്ഷിക്കേണ്ടത് മനുഷ്യ​െൻറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'അതിരപ്പിള്ളി പദ്ധതി അനിവാര്യമോ' വിഷയെത്ത അധികരിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഒാർഗനൈസേഷൻ തൃശൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ മോഡറേറ്ററായിരുന്നു. സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, ചാലക്കുടിപ്പുഴ സംരക്ഷണ സമിതി കൺവീനർ എസ്.പി. രവി, ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എ. ശിവൻ, ജില്ല സെക്രട്ടറി എം.യു. കബീർ, പ്രസിഡൻറ് ശ്രീരാജ്, ഒാർഗനൈസേഷൻ പ്രസിഡൻറ് ടി. വിജയൻ, ജനറൽ സെക്രട്ടറി എൻ.ടി. സാജു, ട്രഷറർ എം.കെ. വിശ്വനാഥൻ, ഖമറുദ്ദീൻ, സജി ജോൺ, കെ.സി. സിനുകുമാർ, ടി.പി. ദിലീപ് തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story