Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്​.ടി: സിമൻറ്​...

ജി.എസ്​.ടി: സിമൻറ്​ ഉൽപന്ന കമ്പനികള്‍ പൂട്ടല്‍ ഭീഷണിയിൽ

text_fields
bookmark_border
തൃശൂര്‍: ജി.എസ്.ടി മൂലം വില വര്‍ധിച്ചതിനാല്‍ സിമൻറ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് സിമൻറ് പ്രോഡക്ട്‌സ് ഓണേഴ്‌സ് സമിതി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ജി.എസ്.ടിയില്‍ സിമൻറിന് നികുതി കുറയുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും വില കൂടുകയാണ് ചെയ്തത്. അടുത്തിടെ നടന്ന രണ്ട് ജി.എസ്.ടി കൗൺസിലുകളിലും ഇക്കാര്യം അവതരിപ്പിച്ചെങ്കിലും പരിഗണിച്ചില്ല. സിമൻറിന് ആറുരൂപ വരെയാണ് നേരത്തെ കൂട്ടിയത്. കോണ്‍ക്രീറ്റ് കട്ടില, ജനലുകള്‍, സിമൻറ് ഇഷ്ടികകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് ആവശ്യമായ ബേബി മെറ്റല്‍, ഡസറ്റ്, എംസാൻഡ് തുടങ്ങിയവക്ക് യൂനിറ്റിന് 600 മുതൽ 1000 രൂപ വരെയാണ് വില വര്‍ധിച്ചത്. ഈ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് തൃശൂര്‍ ഇന്‍കം ടാക്‌സ്- സെന്‍ട്രല്‍ എക്‌സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് വ്യാപാര സമിതി ട്രഷറര്‍ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും. അന്ന് ജില്ലയിലെ മുഴുവന്‍ സിമൻറ് പ്രോഡക്ട്‌സ് കമ്പനികളും മുടക്കമായിരിക്കുമെന്ന് സമിതി ജില്ല പ്രസിഡൻറ് പി.ടി. ഡേവിസ് അറിയിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി കെ.എം. ലെനിൻ, സിമൻറ് പ്രോഡക്ട്‌സ് ഓണേഴ്‌സ് സമിതി ജില്ല സെക്രട്ടറി ഷിേൻറാ റാഫേല്‍, അസി. സെക്രട്ടറി വിപിന്‍ തടത്തിൽ, ട്രഷറര്‍ മുരളി ഇത്തിപറമ്പില്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. 'നമുക്കുയരാം' ഉദ്ഘാടനം രണ്ടിന് തൃശൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ പാവപ്പെട്ടവരും മിടുക്കരുമായ കുട്ടികളെ പഠനത്തിൽ മുന്നിലെത്തിക്കാന്‍ ആരംഭിക്കുന്ന 'നമുക്കുയരാം' പദ്ധതി ഉദ്ഘാടനം ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. ഈ വര്‍ഷം എസ്.എസ്.എൽ.സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 40 വിദ്യാര്‍ഥികൾക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും എന്‍ട്രന്‍സ് പരിശീലനവും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കും. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ മുഖ്യാതിഥിയാവും. ഐ.എ.എസ് അക്കാദമി ഉദ്ഘാടനം കെ. ജയകുമാർ നിര്‍വഹിക്കും. വാർത്തസമ്മേളനത്തില്‍ റിജു ശങ്കര്‍, കെ. രാജന്‍, ടി. സുരേഷ്‌കുമാര്‍, വി. വേണുഗോപാല്‍, നാരായണന്‍ പൊറക്കാട്ട് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story