Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാൻ തുരങ്ക...

കുതിരാൻ തുരങ്ക നിർമാണം: ഏഴര ലക്ഷം കൂടി നഷ്​ടപരിഹാരം നൽകണമെന്ന്​ കലക്​ടർ

text_fields
bookmark_border
തൃശൂർ: കുതിരാൻ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ വീടുകൾക്കുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരമായി കരാർ കമ്പനി ഏഴര ലക്ഷം രൂപ കൂടി നൽകണമെന്ന് ജില്ല ഭരണകൂടം. കഴിഞ്ഞദിവസം ചേർന്ന അവേലാകന യോഗത്തിൽ പണം നൽകാൻ നിർമാണക്കമ്പനിയായ കെ.എം.സി തയാറായിട്ടുണ്ട്. നേരത്തെ 3.35 കോടി കമ്പനി ജില്ല ഭരണകൂടത്തിന് കൈമാറിയിരുന്നു. ഇതിൽ മൂന്നുകോടി വിതരണം ചെയ്തു. ഇതുവരെ 239 വീട്ടുകാരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ഇതിൽ 208 പേർക്ക് പണം നൽകി. പുതിയ 18 അപേക്ഷയുണ്ട്. അതി​െൻറ രേഖകൾ പരിശോധിച്ചു. അവശേഷിക്കുന്ന 31 പേർക്ക് നൽകാൻ 35 ലക്ഷം രൂപ അപര്യാപ്തമാണ്. അതിന് ആവശ്യമായ ഏഴര ലക്ഷം രൂപയാണ് കലക്ടർ ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കൽ ഒക്ടോബറിൽ അവസാനിപ്പിക്കാനും തീരുമാനമായി. അതിനിടെ, നഷ്ടപരിഹാരത്തുക പോരെന്നും ഹിയറിങ് നടത്തണമെന്നും ആവശ്യപ്പെട്ട് 30ൽ അധികം വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ദേശീയപാത വികസനത്തിന് പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ ഹൈകോടതിയിൽ പരാതി നൽകിയിരുന്നു. മാനദണ്ഡങ്ങള്‍ ശക്തമാക്കണമെന്ന് വ്യക്തമാക്കി ഹൈകോടതി പുറപ്പെടുവിച്ച വിധി പാലിക്കാതെ വന്നതോടെ പല തവണ നാട്ടുകാർ പാറ തുരക്കല്‍ തടഞ്ഞിരുന്നു. നിയന്ത്രിത സ്ഫോടനം അടക്കം ഇത് സംബന്ധിച്ച് കലക്ടര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പാലിക്കണമെന്നായിരുന്നു ആവശ്യം. നഷ്ടപരിഹാരത്തുക വിതരണത്തിൽ തടസ്സം ഉണ്ടായത് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. അതിനിടെ ദേശീയപാതയുടെ പ്രവർത്തനം ഡിസംബറിൽ പൂർണമായി പൂർത്തിയാവുമെന്ന കാര്യത്തിൽ ജില്ല ഭരണകൂടത്തിനും വ്യക്തതയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story