Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്കിൽ ശീട്ടുകളി:...

ബാങ്കിൽ ശീട്ടുകളി: ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച്

text_fields
bookmark_border
ഗുരുവായൂർ: അർബൻ ബാങ്ക് ഹെഡ് ഓഫിസില്‍ ഡയറക്ടറും ജീവനക്കാരും പണംവെച്ച് ശീട്ടുകളിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. ബാങ്കിനെ സാമൂഹികവിരുദ്ധരുടെ താവളമാക്കി മാറ്റിയ ബാങ്ക് ഭരണസമിതി രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കിഴക്കെ നടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ബാങ്കിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ ബാങ്കിന് നേരെ കല്ലെറിഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതിയംഗം കെ.കെ. മുബാറക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.വി. വിവിധ്, കെ.എന്‍. രാജേഷ്, വി. അനൂപ്, വിഷ്ണു വസന്തകുമാര്‍, എറിന്‍ ആൻറണി എന്നിവര്‍ സംസാരിച്ചു. നിഷിൽ ചന്ദ്രൻ, വിശാൽ ഗോപാലകൃഷ്ണൻ, ഹസൻ മുബാറക്, പ്രജീഷ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി. 'കേസ് പൊലീസ് കെട്ടിച്ചമച്ചത്' ഗുരുവായൂർ: പണംവെച്ച് ശീട്ടുകളിെച്ചന്ന കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് അർബൻ ബാങ്ക് ഡയറക്ടർ ആർ.എ. അബൂബക്കർ. ബാങ്കി​െൻറ ഹെഡ് ഓഫിസിലുള്ള റിക്രിയേഷൻ ക്ലബിലുണ്ടായിരുന്ന ജീവനക്കാരുമായി ബാങ്ക് സംബന്ധിച്ച കാര്യം സംസാരിക്കാൻ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയതെന്നും ത​െൻറയും ജീവനക്കാരുടെയും കൈവശം ഉണ്ടായിരുന്ന 12,000 രൂപ പിടിച്ചുവാങ്ങുകയുമായിരുന്നുവെന്നും അബൂബക്കർ പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം ലീഗിനെയും ബാങ്കിനെയും കരിവാരിതേക്കാനുള്ള ആസൂത്രിത ശ്രമത്തെ നിയമപരമായി നേരിടുമെന്നും അറിയിച്ചു. സംഭവം രാഷ്ട്രീയലാക്കോടെ ബാങ്കിനെയും യു.ഡി.എഫിലെ കക്ഷികളെയും അപമാനിക്കാനായി മെനഞ്ഞെടുത്തതാണെന്നും ബാങ്ക് ഭരണ സമിതിയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ആർ. രവികുമാറും മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠനും വ്യത്യസ്ത പ്രസ്താവനകളിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story