Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജയദശമി...

വിജയദശമി ആഘോഷത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍

text_fields
bookmark_border
ഗുരുവായൂര്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഗ്രന്ഥങ്ങൾ പൂജക്കായി സ്വീകരിച്ചു തുടങ്ങും. ദീപാരാധന വരെ ഗ്രന്ഥങ്ങൾ സ്വീകരിക്കും. കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ച മണ്ഡപത്തിലാണ് പൂജക്ക് വെക്കുക. പുരാണ പുസ്തകങ്ങൾ, പാഠപുസ്തകങ്ങൾ, കൃഷ്ണനാട്ടം കളിയോഗത്തിലെ ഗ്രന്ഥം തുടങ്ങിയവയും പൂജക്ക് വെക്കും. വിജയദശമി ദിവസമായ ശനിയാഴ്ച രാവിലെ സരസ്വതീ പൂജക്ക് ശേഷമാണ് എഴുത്തിനിരുത്തൽ. ആധ്യാത്്മിക ഹാളിലാണ് ചടങ്ങുകൾ. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ കാരണവന്മാർ ആചാര്യൻമാരാകും. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് പുസ്തകങ്ങള്‍ പൂജക്കുവെക്കും. നവരാത്രിയോടനുബന്ധിച്ചുള്ള നൃത്തസംഗീതോത്സവം വെള്ളിയാഴ്ച സമാപിക്കും. രാവിലെ ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരം, ഗുരുവായൂര്‍ ആര്‍.വെങ്കിടേശ്വര​െൻറ നേതൃത്വത്തില്‍ പഞ്ചരത്‌നകീര്‍ത്തനാലാപനം, വൈകീട്ട് പിന്നണി ഗായിക ബി. അരുന്ധതിയുടെ സംഗീതക്കച്ചേരി എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ സരസ്വതി വന്ദനം കഴിഞ്ഞാല്‍ എഴുത്തിനിരുത്തല്‍ തുടങ്ങും. ചൊവ്വല്ലൂര്‍ ക്ഷേത്രത്തില്‍ ഗ്രന്ഥപൂജക്കും എഴുത്തിനിരുത്തലിനും ഒരുക്കം പൂര്‍ത്തിയായി. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഗ്രന്ഥപൂജക്കായി സരസ്വതി മണ്ഡപം അണിയിച്ചൊരുക്കി. പുസ്തകങ്ങള്‍ പൂജക്ക്വെക്കാന്‍ വ്യാഴാഴ്ച വൈകീട്ട് ആറിനുമുമ്പ് എത്തണം. രാത്രി ജ്യോതിദാസ് കൂടത്തിങ്കല്‍, കലാക്ഷേത്ര കൃഷ്ണപ്രസാദ് എന്നിവരുടെ തായമ്പകയുണ്ടാകും. ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് നൃത്യനൃത്യങ്ങള്‍, വെള്ളിയാഴ്ച വൈകീട്ട് ഭക്തിപ്രഭാഷണം, രാത്രി കലാപരിപാടി, ശനിയാഴ്ച രാവിലെ സംഗീതാര്‍ച്ചന എന്നിവയുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story