Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡുകളുടെ...

റോഡുകളുടെ അറ്റകുറ്റപ്പണിക്ക്​ രണ്ടുകോടി

text_fields
bookmark_border
പഴയന്നൂര്‍: നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി രണ്ടുകോടി അനുവദിച്ചതായി യു.ആര്‍. പ്രദീപ് എം.എല്‍.എ അറിയിച്ചു. കൊടുങ്ങല്ലൂര്‍-- ഷൊർണൂര്‍ റോഡ്(വാഴക്കോട് മുതല്‍ ചെറുതുരുത്തി വരെ) 20 ലക്ഷം, വാഴക്കോട്-- പ്ലാഴി റോഡ് 28 ലക്ഷം, ചെറുതുരുത്തി-- കിള്ളിമംഗലം റോഡ് 10 ലക്ഷം, ചേലക്കര- -കറുകകടവ് റോഡ് അഞ്ചു ലക്ഷം, കറുകകടവ്-മെതുക് റോഡ് -അഞ്ചു ലക്ഷം, ചേലക്കര--എളനാട് റോഡ്- 16 ലക്ഷം, കൊണ്ടാഴി-- മായന്നൂര്‍ റോഡ്- 16 ലക്ഷം, പഴയന്നൂര്‍-- എളനാട് റോഡ്- എട്ടു ലക്ഷം, ലക്കിടി റോഡ് -എട്ടു ലക്ഷം, പഴമ്പാലക്കോട് റോഡ് - എട്ടു ലക്ഷം, കുത്താമ്പുള്ളി റോഡ് - 10 ലക്ഷം, മലേശമംഗലം റോഡ് - എട്ടു ലക്ഷം, പാമ്പാടി റോഡ് - എട്ടു ലക്ഷം, ചെറുതുരുത്തി- -പൊന്നാനി റോഡ്- 13 ലക്ഷം, വരവൂര്‍ -പിലാക്കോട് റോഡ്- 12 ലക്ഷം, കൊണ്ടയൂര്‍ റോഡ്- 12 ലക്ഷം, മുള്ളൂര്‍ക്കര- -വരവൂര്‍ റോഡ് -13 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പാമ്പാടി നെഹ്‌റു കോളജ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ ഉപരോധിച്ചു തിരുവില്വാമല: ഫീസടക്കാത്ത വിദ്യാർഥികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ ഉപരോധിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഫീസടക്കാൻ സമയം അനുവദിക്കണമെന്ന് വിദ്യാർഥികൾ പ്രിൻസിപ്പാലിനോട് അഭ്യർഥിച്ചെങ്കിലും പറ്റില്ലെന്നായിരുന്നു മറുപടി. ഇതോടെ സംയുക്ത വിദ്യാർഥി യൂനിയൻ പ്രിൻസിപ്പലി​െൻറ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പിന്നീട് സ്ഥലത്തെത്തിയ പഴയന്നൂർ എസ്.ഐ പി.കെ. ദാസി​െൻറ നേതൃത്വത്തിൽ വകുപ്പ് മേധാവികളും അധ്യാപക-രക്ഷാ കർതൃ സമിതി അംഗങ്ങളും പ്രിൻസിപ്പലുമായി ചർച്ച നടത്തി. ഫീസടക്കാൻ ഒക്ടോബർ അഞ്ചു വരെ സമയം അനുവദിക്കാൻ ചർച്ചയിൽ തീരുമാനമായി.
Show Full Article
TAGS:LOCAL NEWS 
Next Story