Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉയിർപ്പ്​ സാംസ്​കാരിക...

'ഉയിർപ്പ്​' സാംസ്​കാരിക യാത്രക്ക്​ തുടക്കമായി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന . മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തി​െൻറയും കാവലാളാകുക, വൈവിധ്യ വായനയുടെ സംസ്കാരം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംഘടിപ്പിക്കുന്ന യാത്ര പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. യാത്ര ക്യാപ്റ്റൻ മുരളി പെരുനെല്ലി എം.എൽ.എ പതാക ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി. കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി. ഭാസ്കര‍​െൻറ ഗാനങ്ങൾ കോർത്തിണക്കിയ 'സ്മൃതി ഗാനമേള' പി. ഭാസ്കരൻ ഫൗണ്ടേഷൻ അവതരിപ്പിക്കും. തുടർന്ന് കുട്ടികളുടെ നാടകം, തിരുവാതിര, ബാലവേദി കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ സി.എ. നസീർ, ടി.കെ. രമേഷ് ബാബു എന്നിവർ സംസാരിച്ചു. വേദിയിൽ വിവിധ ലൈബ്രറി പ്രതിനിധികൾ ക്യാപ്റ്റന് സ്വീകരണം നൽകി. യാത്ര വ്യാഴാഴ്ച രാവിലെ കൊടുങ്ങല്ലൂരിൽനിന്ന് പര്യടനം ആരംഭിക്കും. ഒരു താലൂക്കിൽ രണ്ടിടത്താണ് സ്വീകരണം. ഒക്ടോബർ രണ്ടിന് തൃശൂരിൽ യാത്ര സമാപിക്കും. അഞ്ച് ദിവസം നീളുന്ന സാംസ്കാരിക യാത്ര സമാപിക്കുേമ്പാൾ തൃശൂരിെല ആദിവാസി മേഖലയിൽ ഗ്രന്ഥശാല ആരംഭിക്കും. ചിമ്മിനിയിലെ ആദിവാസി മേഖലയിലായിരിക്കും ലൈബ്രറി തുടങ്ങുക. ഇവിടേക്ക് ആവശ്യമായ പുസ്തകങ്ങൾ ഉയിർപ്പ് യാത്രയിലൂടെ സമാഹരിക്കും. ഒാരോ ലൈബ്രറി പ്രതിനിധികളും പുസ്തകങ്ങൾ കൊടുത്താണ് ക്യാപ്റ്റനെ സ്വീകരിക്കുന്നത്. ഇൗ പുസ്തകങ്ങളെല്ലാം ഇനി ആദിവാസികൾക്കുള്ള ലൈബ്രറിയുടെ ഭാഗമാകും.
Show Full Article
TAGS:LOCAL NEWS 
Next Story