Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരുട്ടില്‍ വിരിഞ്ഞ...

ഇരുട്ടില്‍ വിരിഞ്ഞ കവിതകളുമായി കുഞ്ഞുകവയിത്രി

text_fields
bookmark_border
കൊടകര: കാഴ്ച മങ്ങിയതിനെത്തുടർന്ന് ആയുര്‍വേദ ചികിത്സക്കിടെ ഒരാഴ്ച കണ്ണുകള്‍ മൂടിക്കെട്ടി ഇരുട്ടി​െൻറ ലോകത്ത് കഴിഞ്ഞപ്പോള്‍ മനസ്സിലൂറിയ കുഞ്ഞുകവിതകള്‍ പുസ്തകമായി പുറത്തിറങ്ങുന്നതി​െൻറ ആഹ്ലാദത്തിലാണ് കൊടകര അഴകത്തുള്ള നയന എന്ന കുഞ്ഞു എഴുത്തുകാരി. കാഴ്ച അന്യമായ ഒരാഴ്ചക്കിടെ നയനയില്‍ പിറവിയെടുത്തത് പതിനാറോളം കവിതകള്‍. കൊടകര അഴകത്തുള്ള രാജേഷ്-പ്രസീദ ദമ്പതികളുടെ മകളാണ് നയന. കൊടകര ഡോണ്‍ബോസ്‌േകാ ഗേള്‍സ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന നയനക്ക് എട്ടുവയസ്സുള്ളപ്പോള്‍ മുതലേ കവിത കുറിക്കുന്ന ശീലമുണ്ട്. ഈ കുറിപ്പുകള്‍ സമാഹരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കാമെന്ന് പിതാവ് രാജേഷ് വാക്കുകൊടുത്തിരുന്നു. കാഴ്ച മങ്ങുന്നതായി തോന്നിയതിനെ തുടര്‍ന്ന് കഴിഞ്ഞ അവധിക്കാലത്ത് ആയുര്‍വേദ ചികിത്സാരീതിയായ 'തര്‍പ്പണ'ത്തിന് വലപ്പാട്ടുള്ള വൈദ്യരുടെ അടുക്കല്‍ നയനയെ കൊണ്ടുപോയിരുന്നു ചികിത്സയുടെ ഭാഗമായി നയനയുടെ ഇരു കണ്ണുകളും കുറച്ചുദിവസം മൂടിക്കെട്ടി. പൂര്‍ണമായും ഇരുട്ടില്‍ കഴിഞ്ഞ ആ നാളുകളില്‍ മനസ്സില്‍ ഉരുത്തിരിഞ്ഞ കവിതകള്‍ നയന, ജ്യേഷ്ഠത്തിയായ പത്താംക്ലാസുകാരി നന്ദനക്ക് പറഞ്ഞുകൊടുത്തു. കുഞ്ഞനുജത്തിയുടെ കാവ്യശകലങ്ങള്‍ നന്ദന പകര്‍ത്തി. കണ്ണി​െൻറ ചികിത്സ പൂര്‍ത്തിയാക്കിയശേഷം നയന കവിതകള്‍ക്ക് ആവശ്യമായ തിരുത്തലുകള്‍ വരുത്തി. ചിത്രരചനയില്‍ പാടവമുള്ള സഹോദരി നന്ദന അനുജത്തിയുടെ ഓരോ കവിതക്കും അനുയോജ്യ ചിത്രങ്ങള്‍ വരച്ചുചേര്‍ത്താണ് 'മഴത്തുള്ളികള്‍' എന്ന കൊച്ചു സമാഹാരം പ്രസിദ്ധീകരിച്ചത്. നയനയുടെ കവിതകളും നന്ദനയുടെ ചിത്രങ്ങളും പുസ്തകമാക്കാന്‍ പ്രോത്സാഹനവും പ്രേരണയും നല്‍കിയത് കൊടകരയിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ആര്‍. സോമനും എഴുത്തുകാരനും ലൈബ്രേറിയനുമായ ജയന്‍ അവണൂരുമാണ്. വ്യാഴാഴ്ച കൊടകര ജി.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ജില്ല ലൈബ്രറി കൗണ്‍സിലി​െൻറ സാംസ്‌കാരിക ജാഥ സ്വീകരണ ചടങ്ങില്‍ മഴത്തുള്ളികളുടെ പ്രകാശനം മീരാബായി നിര്‍വഹിക്കും. എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി ആദ്യ പ്രതി ഏറ്റുവാങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story