Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജയിൽ കസ്​റ്റഡി...

ജയിൽ കസ്​റ്റഡി മരണങ്ങൾ: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി

text_fields
bookmark_border
തൃശൂർ: ജയിൽ കസ്റ്റഡി മരണങ്ങൾ സംബന്ധിച്ച് അതത് ജയിൽ സൂപ്രണ്ടുമാരിൽനിന്ന് മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി. വിയ്യൂർ സെൻട്രൽ ജയിൽ, വിയ്യൂർ വനിത ജയിൽ, എറണാകുളം സബ് ജയിൽ എന്നിവിടങ്ങളിലാണ് തടവുകാർ മരിച്ചത്. ക്ഷേത്രദർശനത്തിനിടെ ദേവസ്വം ജീവനക്കാര​െൻറ മർദനത്തിനിരായ ഭക്ത കുഞ്ഞുലക്ഷ്മിയമ്മക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ കമീഷൻ ഉത്തരവിട്ടു. ദേവസ്വം അഡ്മിനിസ്േട്രറ്ററുടെ വിശദീകരണത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടി. ദേവാലയങ്ങളുടെ അന്തരീക്ഷത്തിന് അനുയോജ്യമായവിധം ജീവനക്കാരുടെ പെരുമാറ്റം ഉറപ്പുവരുത്താൻ ദേവസ്വം ബോർഡ് തയാറാകണമെന്നും കമീഷൻ നിർദേശിച്ചു. ഫ്രീസറിലല്ലാതെ മൃതദേഹം സൂക്ഷിച്ചതിനാൽ അഴുകിയെന്ന ഒളരി സ്വദേശിയുടെ പരാതിയിൽ ഒളരിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയോട് കമീഷൻ വിശദീകരണം തേടി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) യിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്കും ടെക്നിക്കൽ ജീവനക്കാർക്കും വേതനം പുതുക്കി നൽകിയിെല്ലന്ന പരാതിയിൽ ഗ്രാമവികസന കമീഷണർ, കമീഷന് റിപ്പോർട്ട് നൽകി. സർക്കാർ നിർദേശമനുസരിച്ച് കരാർ വേതനം പുതുക്കി നൽകാമെന്ന് കമീഷണർ അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ സർക്കാറിനോട് കമീഷൻ ആവശ്യപ്പെട്ടു. തൃശൂരിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ 76 പരാതികൾ പരിഗണിച്ചു. 17 എണ്ണം തീർപ്പാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story