Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightbusiness1 കാൻസ്​...

business1 കാൻസ്​ ബേബിയുടെ പുതിയ ഷോറൂം തൃശൂരിൽ

text_fields
bookmark_border
തൃശൂർ: കിഡ്സ് ആൻഡ് ടീൻസ് ഫാഷൻ സ്റ്റോറായ കാൻസ് ബേബിയുടെ തൃശൂർ അശ്വിനി ജങ്ഷനിൽ ആരംഭിക്കുന്ന പുതിയ ഷോറൂം സെപ്റ്റംബർ 30ന് രാവിലെ 11ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. നവജാത ശിശുക്കൾ തുടങ്ങി 18 വയസ്സുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള കംപ്ലീറ്റ് ഷോറൂമാണ് കാൻസ് ബേബി. നൂറിലധികം കിഡ്സ് ബ്രാൻഡുകൾ ഷോറൂമിലുണ്ട്. ഇൻറർനാഷനൽ ബ്രാൻഡുകളുടെ പ്രത്യേക വിഭാഗം സവിശേഷതയാണ്. വിപണിയിലെ കുറഞ്ഞ വിലകളിലാണ് ഉൽപന്നങ്ങൾ നൽകുന്നതെന്ന് കാൻസ്ബേബി ഷോറൂം സാരഥികളായ നിയാസ്, നൗഷാദ്, നൂർഷാ എന്നിവർ പറഞ്ഞു. കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങൾ, ന്യൂബോൺ ബേബി ആക്സസറീസ്, പാദരക്ഷകളുടെ ശേഖരം, ബാഗുകൾ, ബാക്ക് ടു സ്കൂൾ ഉൽപന്നങ്ങൾ, ടോയ്സ് എന്നിവയുടെ വിപുല ശേഖരവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story