Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടിെൻറ പൂട്ട്​...

വീടിെൻറ പൂട്ട്​ തകർത്ത് കവർച്ച; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ചാലക്കുടി: മുരിങ്ങൂര്‍ സാന്‍ജോ നഗറിലെ വീടി​െൻറ പൂട്ട് തകര്‍ത്ത് പണവും മൊബൈലും കവര്‍ന്ന കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിലെ പ്രതി കൊരട്ടി കോട്ടമുറി മാളിയേക്കല്‍ വീട്ടില്‍ ബിനോയിയാണ്(26) അറസ്റ്റിലായത്. മോഷണം നടത്തിയശേഷം രക്ഷപ്പെട്ട ഇയാള്‍ െറയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് മോഷണത്തിന് തമ്പടിക്കുകയായിരുന്നു. പകല്‍ മുഴുവന്‍ വിവിധ െട്രയിനുകളിൽ ചുറ്റിയടിച്ച് നടക്കുകയും രാത്രി ചാലക്കുടിയിലെത്തി പുലര്‍ച്ചയോടെ സൈക്കിളില്‍ മോഷണത്തിനായി ഇറങ്ങുകയുമാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി സി.എം.ഐ സ്‌കൂളിന് സമീപം നിരവധി സ്ഥലത്ത് മോഷണശ്രമം നടത്തിയിരുന്നു. ഇവിടെയുള്ള സി.സി ടി.വി ദൃശ്യങ്ങളില്‍നിന്നാണ് ഇയാളെക്കുറിച്ച് സൂചന ലഭിച്ചത്. ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ്, സി.ഐ വി.എസ്. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെ ചാലക്കുടിയില്‍നിന്ന് സ്ഥലംവിട്ട ഇയാള്‍ കാക്കനാട് ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി തരപ്പെടുത്തിയിരുന്നു. ഇവിടേക്ക് പോകാന്‍ ഒരുങ്ങവേ മൂഞ്ഞേലി ഭാഗത്തുെവച്ചാണ് അറസ്റ്റ് ചെയ്തത്. മാള പുളിയിലക്കുന്നില്‍ യുവതിയുടെ മാല പൊട്ടിച്ചത്, കൊരട്ടി ആറ്റപ്പാടത്ത് വീടി​െൻറ വാതിൽ തകർത്ത് അലമാരയിലെ സ്വര്‍ണവും 2000 രൂപയും മോഷ്്ടിച്ചത്, ഖന്ന നഗറിലെ വീട്ടില്‍നിന്ന് 20,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്, ചാലക്കുടി കണിച്ചായി തിയറ്ററിന് മുകളിലെ മുറിയില്‍നിന്ന് 3000 രൂപയും െമാബൈലും കവര്‍ന്നത് എന്നിവക്ക് ഇയാൾക്കെതിരെ കേസുണ്ട്. അന്വേഷണസംഘത്തിൽ കൊരട്ടി എസ്.ഐ. സുബീഷ്‌മോന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐ വല്‍സകുമാര്‍, അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, വി.എസ്. അജിത്കുമാര്‍, വി.യു. സില്‍ജോ, ഷിജോ തോമസ്, കെ.വി. തമ്പി എന്നിവര്‍ ഉണ്ടായിരുന്നു. സാംസ്കാരിക യാത്ര 28ന് ചാലക്കുടിയില്‍ ചാലക്കുടി: ലൈബ്രറി കൗണ്‍സിലി​െൻറ 'ഉയിര്‍പ്പ്' സാംസ്‌കാരിക യാത്രക്ക് 28ന് ഉച്ചക്ക് രണ്ടിന് ചാലക്കുടിയില്‍ സ്വീകരണം നല്‍കും. സൗത് ജങ്ഷനിലെ ഫ്ലൈ ഓവറിന് താഴെ പനമ്പിള്ളി ഗോവിന്ദമേനോന്‍ വേദിയില്‍ ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.പി. സുരേന്ദ്രന്‍, നഗരസഭ ചെയര്‍പേഴ്‌സൺ ഉഷ പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ജാഥാ അംഗങ്ങളുടെ കലാപരിപാടികള്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story