Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗോൾ വർഷം തീർത്ത് അൻസാർ ...

ഗോൾ വർഷം തീർത്ത് അൻസാർ സ്കൂൾ

text_fields
bookmark_border
പെരുമ്പിലാവ്:- ഫിഫ അണ്ടർ പതിനേഴ് ഫുട്ബാൾ ചാമ്പ്യൻഷിപ്പി​െൻറ പ്രചാരണാർഥം കടവല്ലൂർ പഞ്ചായത്തും പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വൻ മില്യൻ ഗോൾ പരിപാടി അൻസാർ ആശുപത്രി ഡയറക്ടർ ഡോ. നിസാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ് അധ്യക്ഷത വഹിച്ചു. യു.കെ.ജി വിദ്യാർഥിയായ എം.കെ. ഷഹരിയാർ ഉൾെപ്പടെ അധ്യാപകരും അനധ്യാപകരുമായി രണ്ടായിരത്തോളം പേർ ഗോൾ അടിച്ചു. എ.ഒ കെ.എം. ഷാജു, കടവല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അഷ്റഫ്, സ്കൂൾ അസി. പ്രിൻസിപ്പൽ അഹമ്മദ് ജലാൽ, എസ്.ഐ ബിനുലാൽ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് അമീൻ, പ്രധാനാധ്യാപകരായ ഒ.എ. ചന്ദ്രൻ, ഷിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story