Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ മാർച്ച്​

പ്രതിഷേധ മാർച്ച്​

text_fields
bookmark_border
കുന്നംകുളം: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെെട്ടന്നും സംസ്ഥാന, ജില്ല, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ മന്ത്രി എ.സി. മൊയ്തീ​െൻറ കുന്നംകുളത്തെ ക്യാമ്പ് ഒാഫിസിലേക്ക് മാർച്ച് നടത്തി. ഒാഫിസിന് സമീപം തൃശൂർ റോഡിൽ പൊലീസ് തടഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് അധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ, കെ. ജയശങ്കർ, കെ.സി. ബാബു, ടി.കെ. ശിവശങ്കരൻ, വി.കെ. രഘുസ്വാമി, സി.സി. ശ്രീകുമാർ, എ.പി. മുഹമ്മദാലി, വി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. പൈപ്പ് പൊട്ടൽ പതിവായി; പൊറുതിമുട്ടി പുത്തംകുളത്തുകാർ പെരുമ്പിലാവ്: അക്കിക്കാവ് പുത്തംകുളത്ത് പൈപ്പ് പൊട്ടൽ പതിവ് കാഴ്ചയായി. രണ്ട് മാസമായി പൊട്ടിയ പൈപ്പി​െൻറ അറ്റകുറ്റപ്പണി നടത്താത്തതിനാൽ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പുത്തംകുളം ജങ്ഷനിലെ റോഡിന് സമീപമാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊലിച്ച് തോടായത്. ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇവിടെ പാഴാകുന്നത്. ആനക്കല്ല് ഭാഗത്തേക്ക് എളുപ്പ മാർഗമുള്ള പഞ്ചായത്ത് റോഡിലാണ് പൈപ്പ് പൊട്ടിയത്. വർഷത്തിൽ ചുരുങ്ങിയത് ആറ് തവണയെങ്കിലും ഇൗ മേഖലയിൽ പൈപ്പ് പൊട്ടാറുണ്ട്. നാട്ടുകാർ പരാതി നൽകി രണ്ട് മാസമായെങ്കിലും അധികാരികൾ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് വരുംദിനങ്ങളിൽ വാട്ടർ അതോറിറ്റി ഒാഫിസ് ഉപരോധിക്കാനൊരുങ്ങുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story