Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ കൂട്ടായ്​മ

പ്രതിഷേധ കൂട്ടായ്​മ

text_fields
bookmark_border
ചേർപ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തോടുള്ള ബ്ലോക്ക് പഞ്ചായത്തി​െൻറ അനാസ്ഥക്കും ആംബുലൻസ് ലഭ്യമാക്കാത്തതിനും എതിരെ െഎ.എൻ.ടി.യു.സി ചേർപ്പ് മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി കെ.ആർ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പ്രദീപ് വലിയങ്ങോട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുജിഷ കള്ളിയത്ത്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. രവീന്ദ്രനാഥ്, ചേർപ്പ് പഞ്ചായത്തംഗങ്ങളായ സുജിത്ത് കുമാർ, പി.എച്ച്. ഉമ്മർ, ഷെഫി കൊട്ടാരത്തിൽ, സുജിത്ത്, എച്ച്.എം.സി അംഗം വി.ബി. രാജൻ, മജീദ് മുത്തുള്ളിയാൽ എന്നിവർ സംസാരിച്ചു. അജീഷ് മങ്കടിയാൻ സ്വാഗതവും െഎ.എൻ.ടി.യു.സി വല്ലച്ചിറ മണ്ഡലം പ്രസിഡൻറ് വിൻസൻ നന്ദിയും പറഞ്ഞു. ബസ് ഡ്രൈവറെ തോക്ക് ചൂണ്ടിയ കേസിൽ പ്രതി പിടിയിൽ തൃശൂർ: നഗര മധ്യത്തിൽ ജനറൽ ആശുപത്രിക്ക് മുന്നിൽ ബസ് ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം പേപ്പർ മിൽ ലൈൻ റോഡ് ശ്രീപത്മം വീട്ടിൽ അരുൺകുമാറിനെയാണ് (42) ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story