Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചന്ദനമരങ്ങളുടെ...

ചന്ദനമരങ്ങളുടെ എണ്ണത്തില്‍ വര്‍ധന; മറയൂരിനൊപ്പം മറ്റത്തൂരും

text_fields
bookmark_border
കൊടകര: ചാലക്കുടി ഡിവിഷനിലെ കോടശേരി റിസര്‍വ് വനം ഉള്‍പ്പെടുന്ന പ്രദേശം ചന്ദന റിസര്‍വായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇൗ വനമേഖലയിലെ ചുങ്കാല്‍, ആറേശ്വരം, നാഗത്താന്‍പാറ, മേച്ചിറ, കനകമല പ്രദേശങ്ങളിലാണ് ചന്ദനമരങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. മുപ്പത് സെ.മീയില്‍ കൂടുതല്‍ വണ്ണമുള്ള ചന്ദനമരങ്ങളാണ് ഇവിടെ കൂടുതലുള്ളത്. ഈ മരങ്ങള്‍ കാതൽവെച്ച് തുടങ്ങിയതോടെ ചന്ദനമോഷ്ടാക്കളുടെ ശല്യം ഇവിടെ വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം മാത്രം എട്ടോളം ചന്ദനമോഷണക്കേസുകള്‍ ഇൗ മേഖലയില്‍ ഉണ്ടായി. വര്‍ധിച്ചുവരുന്ന ചന്ദനമോഷണം ഫലപ്രദമായി തടയാൻ കോടശേരി വനപ്രദേശം ചന്ദന റിസർവാക്കി മാറ്റുന്നത് ഉപകാരപ്പെടുമെന്നാണ് വനപാലകരും വനസ്നേഹികളും പരിസ്ഥിതിപ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള ഏക ചന്ദന റിസർവായ മറയൂർ പോലെ വികസിപ്പിക്കാവുന്നതാണ് കോടശേരി ചന്ദനക്കാടുകളും. കിലോമീറ്ററുകളോളം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന കോടശേരി വനം കാക്കാന്‍ വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണുള്ളത്. രണ്ട് സെക്ഷന്‍ ഫോറസ്റ്റര്‍മാരടക്കം പത്തുവനപാലകരാണ് കോടികള്‍ വിലമതിക്കുന്ന ചന്ദനമരങ്ങളുള്ള കാട് സംരക്ഷിക്കാനുള്ളത്. ചന്ദനമരങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഇവിടെ പ്രത്യേക ജീവനക്കാരെ നിയമിച്ചിട്ടല്ല. എങ്കിലും ഉള്ളവരുടെ ജാഗ്രതയും ശക്തമായ ഇടപെടലും മൂലം ഇതുവരെയുള്ള എല്ലാ മോഷണക്കേസുകളിലും പ്രതികളെ പിടികൂടാനും മോഷ്ടിക്കെപ്പട്ട ചന്ദനമരക്കഷണങ്ങള്‍ കണ്ടെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഇൗയിടെ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നുള്ള മോഷ്ടാക്കള്‍ ചന്ദന മോഷണത്തിനായി എവിടേക്ക് എത്തിത്തുടങ്ങിയത് ഇവിടത്തെ വനപാലകര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വനപാലകരുടെ കണ്ണുവെട്ടിച്ച് വിജനമായ സ്ഥലത്തുകൂടി വനത്തിനുള്ളില്‍ പ്രവേശിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. ശബ്ദമുണ്ടാക്കാതെ ചന്ദനമരങ്ങള്‍ മുറിക്കാനുള്ള പരിശീലനം നേടിയവരാണ് മോഷ്ടാക്കൾ. കോടശേരി, മറയൂര്‍, അട്ടപ്പാടി, വയനാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ചന്ദനമരങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ മറയൂര്‍ കാടുകളെ ചന്ദനറിസർവായി പ്രഖ്യാപിച്ച് പ്രത്യേകം സംരക്ഷിച്ച് പോരുന്നുണ്ട്. ചന്ദനം കാക്കുന്നതിനായി കൂടുതല്‍ വനപാലകരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ മുതല്‍കൂട്ടുന്ന നൂറുകണക്കിന് ചന്ദനമരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന കോടശേരി വനം ചന്ദനറിസർവായി പ്രഖ്യാപിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് റിട്ട: ഫോറസ്റ്റ് ഉദ്യോഗസ്ഥനും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷ​െൻറ മുന്‍ സംസ്ഥാന ഭാരവാഹിയുമായ പി.ജി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.വളര്‍ച്ചയെത്തിയ ചന്ദനമരങ്ങള്‍ അടിയന്തരമായി മുറിച്ചുനീക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുത്താല്‍ മോഷ്ടക്കളെ വലിയൊരളവ് തടയാനാകും. വനപാലകര്‍ക്ക് ആവശ്യമായ ആയുധങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ലഭ്യമാക്കാനും നൈറ്റ് വിഷന്‍ കാമറകള്‍ സ്ഥാപിക്കാനും മറ്റും ചന്ദന റിസർവ് ആയാൽ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story