Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്തരക്കടലാസ്​...

ഉത്തരക്കടലാസ്​ ഉപേക്ഷിച്ച നിലയിൽ: വീഴ്ച ബോധപൂർവമല്ലെന്ന് റിപ്പോർട്ട്

text_fields
bookmark_border
തൃശൂർ: പി.എസ്.സിയുടെ ബാര്‍കോഡുള്ള ഉത്തരക്കടലാസ് പരീക്ഷാഹാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഇൻവിജിലേറ്റർക്ക് അനുകൂലമായി റിപ്പോർട്ട്. ഉത്തരക്കടലാസുകൾ എണ്ണിത്തിട്ടപ്പെടുത്തി കെട്ടുന്നതിനിടെ അബദ്ധത്തിൽ വീണതാവാമെന്ന് കാണിച്ച് പരീക്ഷ ചീഫ് സൂപ്രണ്ടി​െൻറ ചുമതല നിർവഹിച്ചിരുന്ന, പരീക്ഷ നടന്ന സ്കൂൾ പ്രിൻസിപ്പൽ പി.എസ്.സിക്ക് റിപ്പോർട്ട് നൽകി. ഇത് ബോധപൂർവമുണ്ടായ വീഴ്ചയല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് ലഭിച്ചുവെന്നും, റിപ്പോർട്ടും ഉത്തരക്കടലാസുകളും സഹിതം പരീക്ഷ കൺട്രോളർക്ക് കൈമാറുമെന്ന് ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു. സംസ്ഥാന വ്യാപകമായി ശനിയാഴ്ച പി.എസ്.സി നടത്തിയ ഫയര്‍മാന്‍ ട്രെയ്നി തസ്തികയിലേക്കുള്ള പരീക്ഷയുടെ ഉത്തരക്കടലാസാണ് തൃശൂര്‍ വിവേകോദയം ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പരീക്ഷാഹാളില്‍ നിന്ന് ലഭിച്ചത്. മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടതോടെയാണ് പി.എസ്.സി അന്വേഷണത്തിന് നിർദേശിച്ചത്. ഉത്തരക്കടലാസുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷമാണ് പരീക്ഷാർഥികളെ പുറത്തു പോകാന്‍ അനുവദിക്കുക. ഇന്‍വിജിലേറ്ററുടെ വീഴ്ചയായാണ് ഇതിന് കാരണമായി വിലയിരുത്തിയതെന്ന് കടുത്ത ആക്ഷേപമുയർന്നിരുന്നു. മുതിർന്ന അധ്യാപകനായിരുന്നു സ​െൻററിലെ ഇൻവിജിലേറ്റർ. ഇൻവിജിേലറ്ററുടെ വീഴ്ചയായി കണ്ടെത്തിയാൽ ഗുരുതര കുറ്റമായി ചുമത്തപ്പെടും. ഇത് സേവനകാലത്തെയും, ആനുകൂല്യങ്ങളുൾപ്പെടെയുള്ളവയെയും ബാധിക്കും. ഇത് ഒഴിവാക്കാനാണ് ബോധപൂർവ വീഴ്ചയല്ലെന്ന പരീക്ഷ സൂപ്രണ്ടി​െൻറ റിപ്പോർട്ടെന്നാണ് സൂചന. പരീക്ഷ സൂപ്രണ്ടി​െൻറ റിപ്പോർട്ട് പരിശോധിച്ച് പരീക്ഷ കൺട്രോളർ പി.എസ്.സി ബോർഡിന് ശിപാർശ ചെയ്ത ശേഷമേ ഈ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story