Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാര്‍ഷിക സര്‍വകലാശാല...

കാര്‍ഷിക സര്‍വകലാശാല ഗവേഷണകേന്ദ്രം മേധാവിയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി -

text_fields
bookmark_border
തൃശൂർ: ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേരള കാര്‍ഷിക സര്‍വകലാശാലയുടെ ചാലക്കുടി അഗ്രോണമിക് റിസർച്സ്റ്റേഷനിലെ പ്രഫസറും മേധാവിയുമായ മറ്റത്തൂര്‍ എടത്തൂട്ട് വീട്ടില്‍ ഡോ. ഇ. ശ്രീനിവാസ​െൻറ (59) ജാമ്യാപേക്ഷ തൃശൂര്‍ പോക്സോ സ്പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസീം തള്ളി. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ചാലക്കുടി പൊലീസ് ഇൗമാസം 20ന് ശ്രീനിവാസനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354, പോക്സോ നിയമം എട്ട്, 10, 12 എന്നീ വകുപ്പുകള്‍ പ്രകാരം ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതി ചേർക്കപ്പെട്ടയാൾ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാൽ പോക്സോ നിയമത്തിലെ ഏറ്റവും ഗൗരവമുള്ള ലൈംഗിക ആക്രമണം നടത്തിയതായി കണക്കാക്കണമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയതിനെത്തുടര്‍ന്നാണ് 10, 12 എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത്. ശ്രീനിവാസൻ 1982ല്‍ വെള്ളായണി കാര്‍ഷിക കോളജില്‍ പഠിച്ച കാലത്ത് സ്വീപ്പറെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 2010ല്‍ മണ്ണുത്തി കാര്‍ഷിക കോളജില്‍ ജോലി ചെയ്തുവരവെ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയതിന് വകുപ്പുതല നടപടി സ്വീകരിച്ച് ആറുമാസത്തേക്ക് സര്‍വിസില്‍നിന്നും സസ്പെൻഡ് ചെയ്ത് പിന്നീട് ശിക്ഷയായി കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു പ്രഫസര്‍ വിദ്യാർഥിനിെയ പട്ടാപ്പകല്‍ ഓടുന്ന ബസില്‍ ലൈംഗിക ആക്രമണം നടത്തിയത് ഗൗരവമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സ്വാധീനവുമുള്ള ഇദ്ദേഹം ഇരയെ സ്വാധീനിക്കാൻ സാധ്യതയുള്ളത് കണക്കാക്കി ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യുവി​െൻറ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശ്രീനിവാസൻ അടുത്തമാസം അഞ്ച് വരെ റിമാൻഡിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story