Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​െകാരട്ടി പ്രസ്​...

​െകാരട്ടി പ്രസ്​ ജീവനക്കാർക്ക്​ ഒന്നുകിൽ നാസിക്​; അല്ലെങ്കിൽ വിരമിക്കണം

text_fields
bookmark_border
തൃശൂർ: പ്രവർത്തനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച കൊരട്ടിയിലെ പ്രസ് ജീവനക്കാർ ഒന്നുകിൽ മഹാരാഷ്ട്രയിലെ നാസിക് പ്രസിൽ ജോലി ചെയ്യാൻ സന്നദ്ധരാകണം. അതല്ലെങ്കിൽ സ്വയം വിരമിക്കണം. പ്രസിലെ 30ഒാളം ജീവനക്കാരാണ് പ്രസ് പൂട്ടാനുള്ള കേന്ദ്ര തീരുമാനത്തോെട ചെകുത്താനും കടലിനും ഇടക്കായത്. ജോലിക്കാരിൽ അധികവും മലയാളികളാണ്. മക്കളുടെ വിദ്യാഭ്യാസവും മറ്റുമായി കൊരട്ടിയിലും പരിസരത്തും താമസമാക്കിയവർ. ഇനിയുള്ള സേവനകാലം നാസിക്കിലേക്ക് പറിച്ചുനടാൻ തയാറല്ലെങ്കിൽ ജീവിക്കാനുള്ള വരുമാനം ഉപേക്ഷിക്കേണ്ടി വരുമെന്ന പ്രതിസന്ധിയിലാണ് അവർ. കൊരട്ടി ഉൾപ്പെടെ കേന്ദ്ര സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള 17ൽ 12 പ്രസുകളാണ് പൂട്ടുന്നത്. കോയമ്പത്തൂർ, മൈസൂർ പ്രസുകളും പൂട്ടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ ദക്ഷണേന്ത്യയിൽ ഇനി കേന്ദ്ര പ്രസ് ഉണ്ടാവില്ല. ഡൽഹിയിൽ മൂന്നും നാസിക്കിലും കൊൽക്കത്തയിലും ഒാരോ പ്രസുമാണ് അവശേഷിക്കുന്നത്. കൊരട്ടി പ്രസിലുള്ളവർക്ക് ഏറ്റവുമടുത്ത് നാസിക്കാണ്. ഇവിടെയിപ്പോൾ 35ഒാളം ജീവനക്കാരുണ്ട്. പൂട്ടുന്നതി​െൻറ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനു മുമ്പ് അഞ്ചുപേർ വിരമിക്കും. ഇനിയും ഏറെ വർഷം സർവിസുള്ള കുറെപ്പേർ കൊരട്ടിയിലുണ്ട്. 1966ൽ പനമ്പിള്ളി ഗോവിന്ദ മേനോൻ കേന്ദ്ര മന്ത്രിയായിരിക്കെ സ്ഥാപിച്ച കൊരട്ടി പ്രസ് 2016ൽ മികച്ച ഗവ. പ്രസിനുള്ള അവാർഡ് നേടിയിരുന്നു. രാജ്യത്തെ സർക്കാർ പ്രസുകളിൽ 110 പേരുടെ നിയമനത്തിന് 2008ൽ നടപടിയായതാണ്. അന്ന് കൊൽക്കത്ത പ്രസിൽ പിൻവാതിൽ നിയമനം നടന്നു എന്നതി​െൻറ പേരിൽ എല്ലായിടത്തേയും നിയമനം മരവിപ്പിച്ചു. 2013ൽ നിയമനത്തിന് വീണ്ടും ശ്രമം ഉണ്ടായെങ്കിലും അതും നിലച്ചു. പ്രസുകളുെട പ്രവർത്തനവും നവീകരണവും പഠിക്കാൻ കെ.വി. തോമസ് എം.പി കൂടി ഉൾപ്പെട്ട പാർലമ​െൻററി സമിതിയെ നിയോഗിച്ചിരുന്നു. ഒരു പ്രസും പൂട്ടരുതെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ചും നവീകരിക്കണമെന്നുമാണ് സമിതി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിഗണിക്കാതെയാണ് കേന്ദ്ര മന്ത്രിസഭാ യോഗം 12 പ്രസുകൾ പൂട്ടാൻ തീരുമാനിച്ചത്. കൊരട്ടി പ്രസ് പൂട്ടുേമ്പാൾ വിശാലമായ ഭൂമിയും കെട്ടിടവും കേന്ദ്രത്തി​െൻറ അധീനതയിലായിരിക്കും. കൊരട്ടി ഗവ. പ്രസ് പൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ല കമ്മിറ്റി തൃശൂർ സ്പീഡ് പോസ്റ്റ് ഒാഫിസിനു മുന്നിൽ പ്രകടനം നടത്തി. പ്രസിഡൻറ് കെ.കെ. അശോകൻ, സെക്രട്ടറി വി. ഹരി, പ്രസ് വർക്കേഴ്സ് യൂനിയൻ ജന. സെക്രട്ടറി കെ.വി. ജോസഫ്, ബാബു തോമസ്, ശശികുമാർ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story