Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിറയൊഴിക്കാൻ 700...

നിറയൊഴിക്കാൻ 700 ഗോളിയില്ല പോസ്​റ്റുകൾ; ലക്ഷ്യം 1.7 ലക്ഷം ഗോൾ

text_fields
bookmark_border
തൃശൂർ: അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ആരവം സാംസ്കാരിക ജില്ല നെഞ്ചേറ്റുന്നു. ഗോള്‍ അടിച്ചുകയറ്റി ആവേശം പകരാന്‍ ജില്ലയിൽ ഒരുക്കം പൂർത്തിയായി. 1.7 ലക്ഷം ഗോളുകൾ നിറയൊഴിക്കാൻ 700 ഗോളിയില്ലാ പോസ്റ്റുകൾ സജ്ജമാണ്. കൊച്ചി വേദിയാകുന്ന മത്സരങ്ങളുടെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന 'വണ്‍ മില്യണ്‍ ഗോള്‍' കാമ്പയിനിൽ പെനാല്‍ട്ടി പോയൻറില്‍നിന്ന് കിക്കെടുത്ത് പ്രായഭേദമന്യേ ആര്‍ക്കും പെങ്കടുക്കാമെന്ന് കലക്ടര്‍ ഡോ. എ. കൗശിഗന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ലിംക ബുക്ക് ഒാഫ് റെക്കോഡ്സിൽ ഗോളടിക്കുന്നത് രേഖപ്പെടുത്താന്‍ പ്രത്യേക മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കും. അടിച്ച ഗോളി​െൻറ കണക്ക് രാത്രിയോടെ അറിയാം. വിവരങ്ങള്‍ തത്സമയം അറിയാനും വിവിധയിടങ്ങളില്‍നിന്നുള്ള ലൈവ് സ്ട്രീം കാണാനും സംവിധാനമുണ്ട്. ഗോൾ അടിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ വളൻറിയർമാർ ശേഖരിക്കും. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ യഥാക്രമം രണ്ട്, അഞ്ച്, 10 വീതം കേന്ദ്രങ്ങളില്‍ ഗോളടിക്കാന്‍ സൗകര്യം ഒരുക്കും. 500 സ്കൂളിലും 50 കോളജിലും ഗോൾ പോസ്റ്റുണ്ട്. ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച ൈവകീട്ട് മൂന്നിന് തേക്കിന്‍കാട് മൈതാനിയില്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിക്കും. വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയുടെ മുന്നോടിയായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റോള്‍ ദി ബോള്‍ ഘോഷയാത്ര ചാലക്കുടി, ഇരിങ്ങാലക്കുട, വാടാനപ്പള്ളി, കുന്നംകുളം കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച് തേക്കിന്‍കാട് മൈതാനിയില്‍ സമാപിച്ചു. ബലൂണ്‍ ഡിസ്പ്ലേയോടെയാണ് ഘോഷയാത്ര സമാപിച്ചത്. വഴിയരികിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. ഗോളടിയിൽ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കാസർകോട് നിന്നാരംഭിച്ച ലോകകപ്പ് ദീപശിഖ പ്രയാണം ഒക്ടോബര്‍ അഞ്ചിന് ജില്ലയില്‍ പ്രവേശിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story