Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ മേധാവി...

പുതിയ മേധാവി ചുമതല​േയറ്റ ദിവസം കാലാവസ്​ഥ പഠന അക്കാദമിയെച്ചൊല്ലി സമരം

text_fields
bookmark_border
തൃശൂർ: കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള വെള്ളാനിക്കരയിലെ കാലാവസ്ഥ വ്യതിയാന പഠന-ഗവേഷണ അക്കാദമിയിൽ പുതിയ മേധാവി ചുമതലയേറ്റ ദിവസം തന്നെ അക്കാദമിയോടുള്ള അവഗണന ആരോപിച്ച് സർവകലാശാലയിലേക്ക് എ.െഎ.എസ്.എഫ് മാർച്ച്. 2010ൽ തുടങ്ങിയ അക്കാദമിയിൽ ലാബ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും കോഴ്സിന് പി.എസ്.സി അംഗീകാരവും ഇല്ലെന്നും ഇത് സർവകലാശാലയുടെ അവഗണന മൂലമാണെന്നും ആരോപിച്ചായിരുന്നു സമരം. രണ്ട് ദിവസം മുമ്പ് സ്െപഷൽ ഒാഫിസർ ഇൻ-ചാർജായി നിയോഗിക്കപ്പെട്ട ഡോ. ടി.കെ. കുഞ്ഞാമു ചൊവ്വാഴ്ചയാണ് ചുമതലയേറ്റത്. ഫോറസ്ട്രി കോളജിലെ പ്രഫസറും സി.പി.എം അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഒാർഗനൈസേഷൻ ഒാഫ് അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി നേതാവുമാണ് ഡോ. ടി.കെ. കുഞ്ഞാമു. 2010ലാണ് അക്കാദമി തുടങ്ങിയത്. കാലാവസ്ഥ പഠനത്തിൽ ഇൻറഗ്രേറ്റഡ് എം.എസ്സി കോഴ്സാണ് നടത്തുന്നത്. കോഴ്സിന് പി.എസ്.സിയുെട അംഗീകാരം ആയിട്ടില്ല. രണ്ട് ബാച്ച് ഇതിനകം പുറത്തിറങ്ങി. തൊഴിൽപരമായി അവരുടെ ആശങ്ക ഒരു ഭാഗത്ത്. അക്കാദമിയിൽ അടിസ്ഥാന സൗകര്യങ്ങളുെട അഭാവം മറുഭാഗത്ത്. കോഴ്സുമായി ബന്ധമില്ലാത്തവരെ അക്കാദമി മേധാവിയാക്കുന്നുവെന്നും വിദ്യാർഥികളുടെ ഫീസിൽനിന്ന് എടുത്താണ് ജീവനക്കാർക്ക് ശമ്പളം െകാടുക്കുന്നതെന്നും എ.െഎ.എസ്.എഫ് നേതാവ് ശ്യാൽ പുതുക്കാട് പറഞ്ഞു. സർവകലാശാല അധികൃതർക്കും കൃഷിമന്ത്രിക്കും എം.എൽ.എക്കും നിവേദനം നൽകിയിട്ടും പരിഹാരം ഇല്ലാത്ത സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചതെന്നും ശ്യാൽ പറഞ്ഞു. ടി.കെ. കുഞ്ഞാമുവിന് അക്കാദമിയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. നേരത്തെ പി. ഇന്ദിരാദേവിയായിരുന്നു സ്പെഷൽ ഒാഫിസർ. സർവകലാശാല ഗവേഷണ ഡയറക്ടറായി നിയമിച്ച ശേഷവും ഇന്ദിരാദേവി അക്കാദമിയുടെ ചുമതല വഹിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒഴിഞ്ഞത്. ഇ.കെ. കുര്യൻ മേധാവിയായിരുന്ന കാലത്താണ് അക്കാദമി ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചത്. അദ്ദേഹം രോഗബാധിതനായി ആശുപത്രിയിൽ കഴിയുേമ്പാഴാണ് കഴിഞ്ഞ ഡിസംബറിൽ ഇന്ദിരാദേവിയെ നിയമിച്ചത്. ഇന്ദിരാദേവിയുടെ കാലത്താണ് എ.െഎ.എസ്.എഫ് അക്കാദമിയിൽ യൂനിറ്റ് രൂപവത്കരിച്ചത്. സർവകലാശാലയിൽ നിലവിലുള്ള ൈവസ് ചാൻസലറുടെ കാലാവധി അവസാനിക്കുന്നതുമായി കാലാവസ്ഥ അക്കാദമിയിൽ 'രൂപപ്പെട്ട' പ്രശ്നങ്ങൾക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story