Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർമാണം...

നിർമാണം പൂർത്തിയായില്ല; ജില്ല ഹോമിയോ ആശുപത്രി കെട്ടിടം ഉദ്​ഘാടനം ​ഏഴിന്​

text_fields
bookmark_border
തൃശൂർ: പൂത്തോളിലെ ജില്ല ഹോമിയോ ആശുപത്രി കെട്ടിടത്തി​െൻറ ഉദ്ഘാടനം എം.എൽ.എ ആയിരുന്നപ്പോൾ തേറമ്പിൽ രാമകൃഷ്ണൻ ഏറെ കൊതിച്ചതാണ്. ത​െൻറ കാലത്ത് േകന്ദ്രസർക്കാർ ഫണ്ടിൽനിന്ന് മൂന്ന് കോടി ചെലവിട്ട് രണ്ട് നില കെട്ടിട നിർമാണം പൂർത്തിയാക്കിയതാണ് ഇത്തരമൊരു നിലപാടുമായി മുന്നോട്ടുവരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാൽ, കിടത്തിച്ചികിത്സക്ക് സൗകര്യമില്ലാതെ ഉദ്ഘാടനം വേണ്ടെന്ന നിലപാടാണ് ഒന്നര വർഷം മുമ്പ് ജില്ല പഞ്ചായത്ത് സ്വീകരിച്ചത്. ജില്ല ഹോമിയോ വകുപ്പി​െൻറ നിലപാട് ജില്ല പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കുകയായിരുന്നു. എന്നാൽ, നിലവിൽ ഒക്ടോബർ ഏഴിന് ഉദ്ഘാടനം നടത്താൻ ഒരുങ്ങുകയാണ് അധികൃതർ. പഴയ നിർമിതിയിൽ നിന്നും മാറ്റം ഒന്നുമില്ലാതെയാണ് ഉദ്ഘാടനം. അടുത്ത മാസം ഏഴിന് ഉച്ചക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യും. രണ്ടാംനില നിർമാണോദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ഭൂനിലയും ഒന്നാം നിലയും മാത്രമാണ് ഇപ്പോഴും സജ്ജമായിട്ടുള്ളത്. കിടത്തിച്ചികിത്സക്ക് രണ്ടാം നിലക്കായി 1.3 കോടി രൂപ കൃഷിമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും നിർമാണം തുടങ്ങാനായിട്ടില്ല. മാത്രമല്ല ഒരു കോടി ഹോമിയോ വകുപ്പും നൽകുമെന്നാണ് അറിയുന്നത്. ഇതി​െൻറ ടെൻഡർ നടപടി പൂർത്തിയാവുന്നത് ഇപ്പോഴാണ്. ഭൂനിലയിൽ ഒാഫിസും ലാബും അടക്കം മറ്റുസംവിധാനങ്ങളാണ് ഒരുക്കുന്നത്. ഒന്നിൽ ഒ.പി പ്രവർത്തിക്കും. വിവിധ ഡോക്ടർമാർ ഒ.പിയിൽ എത്തുന്ന രോഗികളെ ചികിത്സിക്കും. കിടത്തിച്ചികിത്സക്ക് പക്ഷെ സംവിധാനങ്ങളൊന്നും ഇതുവരെ ഒരുക്കാനായിട്ടില്ല. മാത്രമല്ല കെട്ടിടത്തിന് വൈദ്യുതി ലഭിച്ചിട്ടുണ്ടെങ്കിലും പശ്ചാത്തല സൗകര്യം ഒരുക്കിയിട്ടില്ല. പാർക്കിങ്ങിന് ഭൂഗർഭ അറയും കെട്ടിടത്തിലില്ല. ഉദ്ഘാടനത്തിനായി ഡോക്ടർമാരെയും ജീവനക്കാരെയും പിഴിയുന്നു തൃശൂർ: ജില്ല പഞ്ചായത്തി​െൻറ കീഴിലുള്ള ജില്ല ഹോമിയോ ആശുപത്രി കെട്ടിട ഉദ്ഘാടന ചെലവിനായി ഡോക്ടർമാരെയും ജീവനക്കാരെയും പിഴിയുന്നതായി ആക്ഷേപം. ഉദ്ഘടന ചടങ്ങ് നടത്താൻ അധികൃതർക്ക് പണം ചെലവഴിക്കുന്നതിൽ പരിമിതിയുണ്ടെന്ന് പറഞ്ഞാണ് പിരിവ്. ഡോക്ടർമാർ ആയിരം രൂപയും മറ്റുജീവനക്കാർ 300 വീതവും നൽകണമെന്നാണ് നിർേദശം. ജില്ലയിലെ 50 ഡിസ്െപൻസറികളിൽ നിന്ന് 75,000 രൂപ അങ്ങനെ ലഭിക്കും. പണം നൽകൽ നിർബന്ധമല്ലെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പണമില്ലാതെ ചടങ്ങ് നടത്താനാവിെല്ലന്നും അറിയിച്ചിട്ടുണ്ട്. നിർമാണം കഴിഞ്ഞ കെട്ടിടങ്ങളുെട ഉദ്ഘാടന ചെലവ് പൊതുമരാമത്ത് വകുപ്പ് മുഖേന കരാറുകാർ വഹിക്കുകയാണ് പതിവ്. വർഷം മുമ്പ് കരാറുകാര​െൻറ കാര്യങ്ങൾ തീർത്തതിനാൽ ഇയാളിൽനിന്ന് പണം ഇൗടാക്കാനാവാത്ത സാഹചര്യമാണ്. മാത്രമല്ല പ്രതിദിനം ഇത്തരം കാര്യങ്ങൾക്കായി 20,000 രൂപ മാത്രമേ അധികൃതർക്ക് ചെലവിടാനാവൂ. ഒക്ടോബർ ഏഴിന് ജില്ല ആയുർവേദ ആശുപത്രിയിൽ പ്രസവ ക്ലിനിക്ക് ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിക്കുന്നുണ്ട്. രണ്ടു ചടങ്ങുകൾക്കായി 10,000 രൂപ വീതമേ ചെലവിടാനാവൂ. ഇതാണ് പിരിവിന് കാരണം. മാസങ്ങൾക്ക് മുമ്പ് പണമില്ലാത്തതി​െൻറ പേരിൽ കോട്ടയം ജില്ല ആശുപത്രി കെട്ടിടം ഉദ്ഘാടനം നടത്താതെ പ്രവർത്തനം തുടങ്ങിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story